മാലിന്യത്തിൽ നിന്നും മോചനം നേടി വാർഡ്

മാലിന്യത്തിൽ നിന്നും മോചനം നേടി വാർഡ്

ചങ്ങനാശേരി : കുറെ കാലങ്ങളായി കുമിഞ്ഞ് കൂടിയ മാലിന്യങ്ങൾ ജെ.സി.ബി ഉപയോഗിച്ച് നീക്കി. അതിനുശേഷം പ്രദേശത്ത് തന്നെ കുഴിച്ചുമൂടുകയും ചെയ്തു. ചങ്ങനാശേരി നഗരസഭ 30-ാം വാർഡ് ലോറി സ്റ്റാൻഡിലും പരിസരത്തും ദുർഗന്ധം വമിക്കുന്ന ചീഞ്ഞളിഞ്ഞ മാലിന്യം പരിസരവാസികൾക്ക് പലവിധ രോഗങ്ങൾക്കും കാരണമായി മാറുന്നതായി പരാതി വന്നതിന് തുടർന്നാണ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നീക്കം ചെയ്യാനുള്ള നടപടി എടുത്തത്. ഇവിടം മാലിന്യം നിക്ഷേപിക്കുന്ന പൊതുസ്ഥലമല്ലെന്നും നിക്ഷേപിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുനിസിപ്പൽ സെക്രട്ടറി വ്യക്തമാക്കി.

Leave A Reply
error: Content is protected !!