കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്

കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്

പത്തനംതിട്ട: നഗരസഭ അഞ്ചാം വാർഡിൽ കാട്ടുപന്നികളുടെ ശല്യം വീണ്ടും അതിരൂക്ഷമാകുന്നു. വത്സല എന്ന വീട്ടമ്മയെ പന്നി ആക്രമിച്ചു. കൈക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് വീടിനു സമീപത്തുവച്ചാണ് കൂട്ടം തെറ്റിയെത്തിയ ഒറ്റയാൻ പന്നി ആക്രമിച്ചത്. രാത്രികാലങ്ങളിൽ മാത്രമായിരുന്നു പന്നിയുടെ ശല്യമെങ്കിൽ ഇപ്പോൾ പകൽ സമയങ്ങളിലും ഇവ കൂട്ടമായി എത്തുകയാണ് ഇവർക്ക് ഭീക്ഷണി ഉയർത്തുന്നത് . കൃഷികൾ നശിപ്പിക്കുന്നതായും പരാതിയുണ്ട്.കാട്ടുപന്നികളുടെ ആക്രമണത്തിന് ഉടനടി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!