ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴരക്കോടി കവിഞ്ഞു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴരക്കോടി കവിഞ്ഞു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴരക്കോടി കവിഞ്ഞു.മരണസംഖ്യ 37.76 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എൺപത്തിയാറ് ലക്ഷം കടന്നു. ബ്രസീൽ, ഫ്രാൻസ്, തുർക്കി, റഷ്യ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

അതേസമയം രാജ്യം കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 66 ദിവസത്തിന് ശേഷം ഒരു ലക്ഷത്തിന് താഴെയായി. മരണ നിരക്കിലും കാര്യമായ കുറവുണ്ട്.ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ 86,498ആയി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.4ശതമാനം. ഏപ്രിൽ ഒന്നിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. മേയ് ആറിന് 4,14,554 കേസുകൾ വരെ റിപ്പോർട്ട് ചെയ്തിടത്ത് നിന്നാണ് ക്രമേണ രോഗത്തെ നിയന്ത്രിച്ച് കൊണ്ടുവന്നത്. 2123 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്‌തു. ഇതിൽ 186ഉം മഹാരാഷ്‌ട്രയിലാണ്.

 

Leave A Reply
error: Content is protected !!