കണ്ണൂർ സ്വദേശിനിയെ കൊച്ചിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിയെ ഒ​ളി​പ്പി​ച്ച മൂ​ന്നു പേ​ർ പി​ടി​യി​ൽ

കണ്ണൂർ സ്വദേശിനിയെ കൊച്ചിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിയെ ഒ​ളി​പ്പി​ച്ച മൂ​ന്നു പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: ഇരുപത്തേഴുകാരിയായ കണ്ണൂർ സ്വദേശിനിയെ കാമുകൻ ദിവസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റിൽ തടഞ്ഞുവച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്ര​തി​യെ ഒ​ളി​പ്പി​ച്ച​വ​ർ തൃ​ശൂരിൽ പി​ടി​യി​ൽ. എന്നാൽ മാർട്ടിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്കുവേണ്ടിയുള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി.

തൃ​ശൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ർ​ട്ടി​ൻ ജോ​സ​ഫി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന്‍റെ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നത്. പ്രതിക്കായി പോലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാമുകൻ ഫ്ലാറ്റിന് പുറത്തിറങ്ങിയ തക്കത്തിനാണ് യുവതി ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടത്.
കടുത്ത മർദനവും, പീഡനവും, തൻ്റെ നഗ്ന വീഡിയൊ ചിത്രീകരിച്ചെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

യുവതി മാർട്ടിൻ ജോസഫിനെ പരിചയപ്പെടുന്നത് എറണാകുളത്ത് ജോലി ചെയ്യുമ്പോൾ ആണ്. തുടർന്ന് ഇരുവരും തമ്മിൽ അടുക്കുകയും കൊച്ചിയിൽ കഴിഞ്ഞ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയതോടെ യുവതി മാർട്ടിൻ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റിൽ താമസിക്കാൻ തീരുമാനിച്ചു. ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ഒരു വർഷത്തോളം ഇവർ കഴിഞ്ഞിരുന്നത്. തുടർന്ന് മറ്റൊരു യുവതിയുമായി മാർട്ടിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇത് ചോദ്യം ചെയ്തപ്പോൾ മുതലാണ് ക്രൂരപീഡനത്തിന് യുവതി ഇരയായത്. പീഡനം ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെയുള്ള കാലയളവിലായിരുന്നു

Leave A Reply
error: Content is protected !!