ഓപ്പറേഷന്‍ പി-ഹണ്ട്: ആലപ്പുഴ ജില്ലയില്‍ 28 കേസ്

ഓപ്പറേഷന്‍ പി-ഹണ്ട്: ആലപ്പുഴ ജില്ലയില്‍ 28 കേസ്

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി ഓപ്പറേഷന്‍ പി-ഹണ്ട് എന്ന പേരില്‍ ജില്ലാ പൊലീസ് നടത്തിയ റെയ്ഡില്‍ ജില്ലയില്‍ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇന്നലെ രാവിലെ ഏഴു മുതല്‍ 39 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി ബിജി ജോര്‍ജ് നോഡല്‍ ഓഫീസറായുള്ള വിദഗ്ദ്ധ സംഘമാണ് റെയ്ഡ് നടത്തിയത്. മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്ക്, ലാപ് ടോപ്പ് എന്നിവ ഉള്‍പ്പെടെ നിരവധി ഉപകരണങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന ഉപകരണങ്ങളാണിവ. അഞ്ചിനും 16നും ഇടയിലുള്ള കുട്ടികളുടെ ദൃശ്യങ്ങളാണെന്ന് സംശയിക്കുന്നു. പിടിച്ചെടുത്ത ഉപകരണങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച്‌ ശരിയാണന്ന് തെളിഞ്ഞാല്‍ നിയമനടപടികള്‍ സ്വീകരിക്കും.

Leave A Reply
error: Content is protected !!