കെ എസ് ബ്രിഗേഡ് : സുധാകരന്റെ കുടില തന്ത്രം , നാറിയ കളികൾ

കെ എസ് ബ്രിഗേഡ് : സുധാകരന്റെ കുടില തന്ത്രം , നാറിയ കളികൾ

കെ സുധാകരൻ കെ പി സി സി പ്രസിഡണ്ട് ആയപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുന്ന ഒരു ടീമുണ്ട് കെ എസ് ബ്രിഗേഡ്എന്നറിയപ്പെടുന്ന കെ സുധാകരൻ ബ്രിഗേഡ് . കെ സുധാകരന്റെ പേരിലുള്ള ഈ ബ്രിഗേഡ് സംബന്ധിച്ച് ചില ചോദ്യങ്ങളുയരുന്നു .

എന്താണ് ഈ കെഎസ് ബ്രിഗേഡ്? കെ സുധാകരൻ ആജ്ഞാപിക്കുന്നത് അനുസരിക്കുന്ന വികാരജീവികൾ ആയ ചില കോൺഗ്രസ് അനുഭാവികളും പ്രവർത്തകരും ഉൾപ്പെടുന്ന സംഘം .

എന്താണ് കെ എസ് ബിഗ്രേഡിന്റെ ലക്ഷ്യം? സുധാകരൻ എന്ന വ്യക്തിയെ കോൺഗ്രസ് പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവാക്കി നിർത്തുക. പാർട്ടിക്കും മുകളിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനമെന്ന് മറ്റുള്ള കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും മനസ്സിൽ സൃഷ്ടിക്കുക യെന്നതാണ് .

ആരാണ് ഇതിനെ നിയന്ത്രിക്കുന്നത്? കെ സുധാകരന്റെ മരുമകൻ. എവിടെയാണ് ഇതിന്റെ പ്രവർത്തന കേന്ദ്രം? ഗൾഫിൽ, ദുബായിൽ . സുധാകരൻറെ അഴിമതി, അധികാര ദുർവിനിയോഗം, ഇത്തരം സംഗതികളെ എതിർക്കുന്നവരെ കൊന്നുകളയും, കത്തിച്ചു കളയും, എന്നൊക്കെ ഭീഷണിപ്പെടുത്തി വിമർശകരുടെ നാവടക്കാൻ നിരന്തരമായ ശ്രമം നടത്തുക ,ഇത്തരം ആളുകളെ നിശബ്ദരാക്കാൻ നിരന്തരം ശ്രമിക്കുകയുമാണ് ഇപ്പോൾ നടക്കുന്നത് .

ഇതിന് ഇരയായ കോൺഗ്രസ് നേതാക്കൾ ആരെല്ലാം? പി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള കണ്ണൂരിലെ നേതാക്കൾ. സുധാകരനെ വിമർശിച്ചതിന്റെ പേരിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് ആക്രമിക്ക പെട്ടിടുണ്ടോ? ഡിസിസി മെമ്പർ പുഷ്പൻ. അദ്ദേഹത്തിന്റെ കാൽ അടിച്ചു തകർത്തുവെന്നാണ് ആരോപണം .

കെ എസ് ബ്രിഗേഡിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണ്? കോൺഗ്രസ് നേതാക്കളുടെ പേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സ്വദേശത്തും വിദേശത്തും പണപ്പിരിവ് നടത്തുകയെന്നതാണ് പ്രധാനം .

ഇങ്ങനെ പിരിച്ചു ഉണ്ടാക്കുന്ന പൈസ ഏതെങ്കിലും ചാരിറ്റി പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോ?
സംഘടനയെകാൾ വലുതാണ് സുധാകരൻ എന്ന് വരുത്തിതീർക്കാൻ രക്തസാക്ഷി കുടുംബാംഗങ്ങൾക്ക് ഇതിന്റെ പേരിൽ പിരിച്ചെടുത്ത ഭീമമായ സംഖ്യ യിൽ നിന്നും തുച്ഛമായ സംഖ്യ നൽകും .

കോൺഗ്രസ് പാർട്ടിയിലെ ഏതെങ്കിലും ഘടകത്തിന്റെ അനുമതിയോടുകൂടി ആണോ മേൽപ്പറഞ്ഞ കാര്യങ്ങൾ കെ.എസ് ബ്രിഗേഡ് നടപ്പിലാക്കുന്നത്?

ഒരു ഘടകത്തിന്‍റെയും അനുമതിയില്ലന്നു മാത്രമല്ല ഭയം മൂലം അറിഞ്ഞുകൊണ്ടുതന്നെ സംഘടനയിലെ ഉന്നതരായ നേതാക്കൾ ഇതിനെല്ലാം മൂകസാക്ഷിയായി നിന്നു കൊടുക്കുന്നു.

പാർട്ടിയിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്ന കെ. എസ് ബ്രിഗേഡ് സിപിഎമ്മിനെതിരെ അതിന്റെ നേതാക്കൾക്കെതിരെ എവിടെയെങ്കിലും പ്രതിരോധം തീർത്തിടുണ്ടോ?

കോൺഗ്രസിന് അകത്തുള്ളവരെ ഭീഷണിപ്പെടുത്തുക അല്ലാതെ സിപിഎമ്മിനെതിരെ ഒരു ചെറുത്തുനിൽപ്പ് നടത്താനൊന്നും ശേഷിയില്ല . കോൺഗ്രസ് പിന്തുണയില്ലാതെ കെ. എസ് ബ്രിഗേഡ് ഭാവി എന്താണ്? ഈ ചോദ്യത്തിന് ഉത്തരം വട്ടപ്പൂജ്യം എന്നുമാത്രമാണ് .

വട്ടപൂജ്യം എന്നുപറയാൻ വല്ല തെളിവും തുറന്നു കാണിക്കാൻ പറ്റുമോ? പറ്റും ,നാലു കോൺഗ്രസ് നേതാക്കൾ അംഗങ്ങളായ കെ കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ പേരിൽ ഹൈസ്കൂൾ സ്ഥലവും,കെട്ടിടവും വാങ്ങിക്കാൻ പൈസ പിരിച്ചതു കോൺഗ്രസിനെയും കോൺഗ്രസ് നേതാവ് കരുണാകരന്റെ പേര് ഉപയോഗിച്ചാണ് ,

പണപ്പിരിവ് പൂർത്തിയായപ്പോൾ, നാളെ കോൺഗ്രസ് അവകാശവാദം ഉന്നയിക്കാതിരിക്കാൻ കണ്ണൂർ ,എഡ്യു പാർക്ക് കമ്പനി ഉണ്ടാക്കി സ്കൂളും സ്ഥലവും കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ കെ സുധാകരൻ രാജകുടുംബത്തിന് കത്ത് കൊടുത്തത് ഇതിന് തെളിവായി പറയാനുള്ളത്, കെ .എസ് ബ്രിഗേടിന്റെ പേരിൽ പിരിച്ചാൽ കാശ് കിട്ടില്ലെ ന്നു ള്ളത് കൊണ്ടാണ് ട്രസ്റ്റിന്റെ പേരിൽ കാശ് പിരിച്ചത്.

എന്തുകൊണ്ട് കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ സ്കൂളും, സ്ഥലവും വാങ്ങിക്കാൻ കെ. സുധാകരൻ വിമുഖത കാണിച്ചു?

ഉത്തരം സിംപിളാണ് . സുധാകരൻ നേരത്തെ ഒരു കോൺഗ്രസ് വിരുദ്ധനായിരുന്ന ജനതാ പാർട്ടിക്കാരനായിരുന്നു . ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ, അതിനെതിരെ സമരം നടത്തിയതിന്റെ പേരിൽ, പിണറായി വിജയനും ഒന്നിച്ച് ജയിലിൽ ഒരേ മുറിയിൽ കിടന്നിട്ടുണ്ട്.

ഇന്ദിരാഗാന്ധി മരിച്ചതിനു ശേഷമാണ് സുധാകരൻ ജനതയിൽ നിന്നും കമലത്തോടൊപ്പം കോൺഗ്രസിൽ ചേർന്നത്, ഇന്ദിരാഗാന്ധി യോടുള്ള വിരോധം കെ. കരുണാകരനോടും ഉണ്ടായിട്ടുണ്ട്, ഇതുകാരണമാണ് സ്കൂൾ സ്ഥലവും ,കണ്ണൂർ എഡ്യു കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്തുതരാൻ സുധാകരൻ രാജകുടുംബത്തിന് കത്തു നൽകിയത്.

സുധാകരൻ കോൺഗ്രസിൽ വന്നതുകാരണം കണ്ണൂർ ജില്ലയിൽ കോൺഗ്രസ് ശക്തിപ്പെട്ടിട്ടില്ലെ?
ഇല്ല, ഓരോ തിരഞ്ഞെടുപ്പിലും കോൺഗ്രസ് കണ്ണൂർ ജില്ലയിൽ സംഘടനാതലത്തിലും വോട്ടിലും വളരെ പിറകിൽ പോവുകയാണ് ചെയ്തത് . രേഖകൾ പരിശോധിച്ചാലറിയാം .

കേരളത്തിൽ എൽഡിഎഫിന് ഏറ്റവും കൂടിയ ഭൂരിപക്ഷം മട്ടന്നൂരിൽ 61000. ധർമ്മടത്ത് 53,000. കല്യാശ്ശേരി ,പയ്യന്നൂരിലും നാൽപ്പത്തി അയ്യയിരത്തിന് മുകളിൽ മൃഗീയ ഭൂരിപക്ഷമാണ് കണ്ണൂർ ജില്ലയിൽ എൽഡിഎഫ് നേടുന്നത്, കഴിഞ്ഞ 25 വർഷക്കാലം ജില്ലയിൽ കോൺഗ്രസ് രാഷ്ട്രീയം നിയന്ത്രിക്കുന്നത് സുധാകരനാണ്.

ഇന്ദിരാഗാന്ധി മരിച്ചതിനുശേഷം കോൺഗ്രസിൽ വന്ന സുധാകരൻ ഒരു തിരഞ്ഞെടുപ്പ് ഒഴിച്ച് എല്ലാ തിരഞ്ഞെടുപ്പിലും മത്സരിച്ചു കൊണ്ടിരിക്കുകയാണ്, രണ്ടു തവണ എംപി ആയി , രണ്ടു തവണ എംഎൽഎയായി, മന്ത്രിയായി.

പി രാമകൃഷ്ണനും, കെ. സുരേന്ദ്രനും ,മുൻ ഡിസിസി പ്രസിഡൻറ് മാർ ആയിരുന്നു .ഇവർ മരണപ്പെട്ട അനുശോചനയോഗത്തിൽ സുധാകരൻ പ്രസംഗിച്ചത് ഇവർക്ക് അവസരങ്ങൾ നൽകാൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞില്ല എന്നാണ്, ഈ വേദന പങ്കുവെച്ച സുധാകരൻ ഒരിക്കൽപോലും ഇവർക്ക് വേണ്ടി മത്സര രംഗത്ത് നിന്ന് മാറി നിന്നിട്ടില്ല, എന്നതാണ് വസ്തുത.

കോൺഗ്രസ് പാർട്ടിക്കകത്ത് കെ. എസ് ബ്രിഗേഡ് പ്രവർത്തിക്കുന്ന പോലെ മറ്റു പാർട്ടികളിൽ ഇത്തരം പ്രവണത യുണ്ടോ? സിപിഎമ്മിൽ പിജെ ആർമി എന്ന സംഘടന ഉള്ളതായി കേട്ടിട്ടുണ്ട് ഇതിനെ പി ജയരാജൻ തന്നെ തള്ളി പറഞ്ഞിട്ടുമുണ്ട് . സിപിഎം പാർട്ടി സംഘടനാപരമായി പാർട്ടിക്ക് മുകളിൽ വ്യക്തികൾ വളരുന്നതിന് സിപിഎം എതിരാണ് . അതിനെ ജയരാജൻ തന്നെ എതിർത്തു പറഞ്ഞിട്ടുണ്ട്. വ്യക്തിയല്ല പാർട്ടിയാണ് വലുത് .

പക്ഷേ സുധാകരൻ ഇതുവരെയായി ഈ ബ്രിഗേഡിനെ തള്ളി പറഞ്ഞിട്ടില്ലന്നുമാത്രമല്ല ഇത് തന്റെ വളർച്ചയ്ക്കുള്ള ഉപകരണമായി കൊണ്ടുനടക്കുന്നു, രക്തസാക്ഷികളുടെയും മരണപ്പെട്ടവരുടെ യും ഓർമ്മകൾക്ക് ചിലർ ഇത്തരം സംഘടനകൾ കൊണ്ടു നടക്കുന്നതായി കണ്ടിട്ടുണ്ട് ,

എന്നാൽ ജീവിച്ചിരിക്കുന്നവരുടെ പേരിൽ ഇത്തരം സംഘടന അപൂർവ്വമാണ് ഇത് കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുകയും സുധാകരൻ എന്ന വ്യക്തിയെ വലുതാക്കുകയും ആണ് ചെയ്തു വരുന്നത് പാർട്ടിയെ സ്നേഹിക്കുന്ന കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ശ്രദ്ധിക്കേണ്ട കാര്യമാണ്

കെ സുധാകരൻ നടത്തിയ സംഘടനാവിരുദ്ധ പ്രവർത്തനവും അഴിമതിയും എന്താണ്? പാർട്ടിക്ക് മുകളിലായി കെ. എസ്ബ്രിഗേഡിനെ കൊണ്ടു നടക്കുന്നതും, കോൺഗ്രസ് നേതാവും ജനപ്രതിനിധി ,പൊതു പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന കെ സുധാകരൻ ട്രസ്റ്റ് ഉണ്ടാക്കി പണപ്പിരിവ് നടത്തി അതിന്റെ ഉദ്ദേശം നടപ്പിലാക്കാതിരിക്കുകയും ചെയ്യുന്നു ,

ജില്ലാ കോൺഗ്രസ് കെട്ടിടനിർമ്മാണത്തിന്റെ ചെയർമാൻകൂടിയായ സുധാകരൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു വേണ്ടി പന്ത്രണ്ടോളം തവണ പിരിവ് നടത്തിയിട്ടും ഇതിന്റെ കണക്ക് ഒരു ബോഡിയിലും ബോധിപ്പിക്കാത്തതും , ഇതിന്റെ ഉദ്ഘാടനം നടത്താത്തതും, പ്രസ്തുത കെട്ടിടത്തിലെ ഒരു ഭാഗം ബാങ്കിൽ പണയപ്പെടുത്തിയത് കാരണമാണ് എന്ന ആരോപണം ഉയർന്നു വന്നിട്ടുണ്ട്.

ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും, സുധാകരന് ഉയർന്നുവരുന്ന പിന്തുണ എന്തുകൊണ്ടാണ്?
ജില്ലാ കോൺഗ്രസ് കമ്മിറ്റി പിടിച്ചടക്കിയത് പോലെ കെപിസിസി പിടിച്ചെടുക്കാൻ ഇദ്ദേഹം നടത്തിയ പി .ആർ വർക്കിന്റെ ഭാഗമാണ്, ഇതിൽ ഭൂരിഭാഗവും.

ഇദ്ദേഹത്തെ തിരിച്ചറിയാൻ സാധിക്കാത്ത വിദേശത്തും നാട്ടിലും ഉള്ള പാവപ്പെട്ട കോൺഗ്രസ്സുകാരുടെ വികാര പ്രകടനമാണ്, വാട്സ്ആപ്പിലും ഫേസ്ബുക്കിലും കാണുന്നത്. ഇദ്ദേഹത്തെ തിരിച്ചറിയാത്ത ആളുകളാണ് ഇതിൽ കൂടുതൽ പേരും.

ഇതൊന്നും തിരിച്ചറിയാനുള്ള കഴിവും ശേഷിയും കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കും ഹൈക്കമാൻഡിനും ഇല്ലേ? ഈ ചോദ്യം വളരെ പ്രസക്തിയുള്ളതാണ് .

ഇത് കാലം നൽകേണ്ട ഉത്തരം ആണ്. കോൺഗ്രസിൽ നിലവിലുള്ള ശാന്തത ഒരു കൊടുങ്കാറ്റിനുമുന്പുള്ള ശാന്തതയാണ് ഇത് ഏതു നിമിഷവും പൊട്ടിത്തെറിയിൽ എത്തും സുധാകരന്റെ സ്ഥാനാരോഹണം അതിനു മാത്രമേ സഹായിക്കുകയുള്ളൂ വെന്ന് കാലം തെളിയിക്കും.

Leave A Reply
error: Content is protected !!