ഒരു സ്പാനിഷ് താരത്തിന് കൂടെ കോവിഡ് സ്ഥിരീകരിച്ചു

ഒരു സ്പാനിഷ് താരത്തിന് കൂടെ കോവിഡ് സ്ഥിരീകരിച്ചു

നായകൻ സെർജിയോ ബുസ്ക്വെറ്റ്സിന് പുറമേ ഒരു‌ താരത്തിന് കൂടി സ്പെയിൻ ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ചു. പ്രതിരോധ താരം ഡിയഗോ ലോറന്റെയാണ് ഇപ്പോൾ കോവിഡ് പോസിറ്റീവായിരിക്കുന്നത്‌. യൂറോ കപ്പിന്റെ കിക്കോഫിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്പെയിന് കനത്ത തിരിച്ചടി സമ്മാനിക്കുന്ന വാർത്തയാണിത്.

കോവിഡ് സ്ഥിരീകരിക്കുന്ന താരങ്ങൾക്ക് തുടർന്ന് 10 ദിവസം ഐസോലേഷനിൽ തുടരേണ്ടതുണ്ട്. ഇതിനാൽ സ്വീഡനെതിരെ നടക്കാനിരിക്കുന്ന യൂറോ കപ്പിലെ സ്പെയിന്റെ ആദ്യ മത്സരം ബുസ്ക്വെറ്റ്സിനും, ലോറന്റെക്കും നഷ്ടമാകുമെന്ന് ഉറപ്പായി.

Leave A Reply
error: Content is protected !!