ചെെനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയെ പ്രൊഫസര്‍ കുത്തിക്കൊന്നു

ചെെനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയെ പ്രൊഫസര്‍ കുത്തിക്കൊന്നു

ബെയ്ജിംഗ് :  ചെെനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയെ പ്രൊഫസര്‍ കുത്തിക്കൊന്നു. ഷാംഗ്ഹായിലെ ഫുഡാന്‍ സര്‍വ്വകലാശാലയിലാണ് സംഭവം.

ഗണിത വിഭാഗം സ്റ്റാഫ് റൂമിന് മുന്‍പിൽ കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെയാണ്  വാംഗ് യോംഗ്ഴെന്‍ (49) കൊല്ലപ്പെട്ടത്. പ്രതിയും ഗണിത അദ്ധ്യാപകനുമായ ജിനാംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്‍. ഇരുവരും തമ്മില്‍ ആശയങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ എല്ലാ സര്‍വ്വകലാശാലകളിലും ചൈനീസ് സര്‍ക്കാര്‍ പാര്‍ട്ടി സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അത്തരത്തില്‍ ഫുഡാന്‍ സര്‍വ്വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലപ്പെട്ട യോംഗ്ഴെനിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പാശ്ചാത്യ ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തുന്നത് തടയുകയാണ് പാര്‍ട്ടി സെക്രട്ടറിമാരെ നിയോഗിക്കുന്നതിന് പിന്നിലെ ലക്ഷ്യം.

 

Leave A Reply
error: Content is protected !!