മാലിദ്വീപിൽ കുഡ വില്ലിങ്ങിലി റിസോർട്ടുമായി എംഫാർ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്

മാലിദ്വീപിൽ കുഡ വില്ലിങ്ങിലി റിസോർട്ടുമായി എംഫാർ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്

കാഫു അറ്റോൾ, റിപ്പബ്ലിക് ഓഫ് മാലിദ്വീപ് – 9 ജൂൺ 2021 : പ്രമുഖ ഹോട്ടൽ ആൻഡ് റിസോർട് ഗ്രൂപ്പായ എംഫാർ ഹോട്ടൽസ് ആൻഡ് റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് മാലിദ്വീപിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മാലിദ്വീപിൽ കുഡ വില്ലിങ്ങിലി റിസോർട്ടിന് തുടക്കം കുറിച്ചു. റിസോർട്ടിന്റെ ആദ്യ ഔദ്യോഗിക അതിഥിയായ മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീ. സഞ്ജയ് സുധീറിന്റെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. നോർത്ത് മാലെ അറ്റോളിൽ 40 ഏക്കർ വിസ്തൃതിയുള്ള ദ്ദ്വീപിൽ സ്ഥിതിചെയ്യുന്ന റിസോർട്ടിലേക്ക് വേലാനാ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അരമണിക്കൂർ സ്പീഡ് ബോട്ടിൽ സഞ്ചരിച്ചാൽ എത്താം. 1000 കോടി രൂപയാണ് പ്രോപ്പർട്ടിയുടെ നിക്ഷേപം. വികസനത്തിനായി മാലിദ്വീപിലെ 20 ഏക്കർ വിസ്തൃതിയുള്ള ഒരു ദ്വീപും എംഫാർ ഏറ്റെടുത്തിട്ടുണ്ട്.

59 ബീച്ച് വില്ലകൾ, 36 വാട്ടർ വില്ലകൾ, സിമ്മിംഗ് പൂളുകൾ എന്നിവയടങ്ങുന്നതാണ് റിസോർട്ട്. മാലിദ്വീപിലെ സൗന്ദര്യം പൂർണമായും ആസ്വദിക്കത്തക്ക രീതിയിലുള്ള റിസോർട്ട് സ്വകാര്യതയും സ്വാതന്ത്ര്യവും സന്ദർശകർക്ക് ഉറപ്പുവരുത്തുന്നു . ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർ, ദമ്പതികൾ, കുടുംബങ്ങൾ, യാത്ര ഗ്രൂപ്പുകൾ എന്നിവർക്കെല്ലാം അനുയോജ്യമായ രീതിയിലാണ് റിസോർട്ട് പ്രവർത്തിക്കുന്നത്.

കുഡ വില്ലിങ്ങിലി റിസോർട്ട് അതിഥികൾക്ക് മൂന്ന് വൈവിധ്യമാർന്ന ഭക്ഷണശാലകൾ ആണ് ഒരുക്കിയിരിക്കുന്നത്. സൗത്ത് അമേരിക്കൻ ക്ലാസിക് ബീച്ച് മെനുവുമായി ദി ബീച്ച് ക്ലബ്, വ്യത്യസ്തവും രുചികരവുമായ ഭക്ഷ്യ വിഭവങ്ങളുമായി ദി റസ്റ്റോറന്റ്, സ്പൈസ്, ഈസ്റ്റ്, മെഡ് എന്നീ മൂന്ന് വ്യത്യസ്ത റസ്റ്റോറന്റുകൾ അടങ്ങുന്ന ദി ഹോക്കേഴ്സ് എന്നിവയാണ് അതിഥികളെ കാത്തിരിക്കുന്നത്. ഹോക്കേഴ്സിലെ റസ്റ്റോറന്റുകളിൽ ഇന്ത്യൻ – അറബിക്,തായ് – ജാപ്പനീസ്, ഇറ്റാലിയൻ- മെഡിറ്ററേനിയൻ ഫ്യൂഷൻ സ്ട്രീറ്റ് ഫുഡുകൾ ലഭിക്കും.

“ദ്വീപ് ഉല്ലാസയാത്രകൾ മുതൽ സ്റ്റെല്ലാർ സർഫിംഗ് വരെ, സ്റ്റാർഗേസിംഗ് മുതൽ വന്യജീവി സങ്കേതങ്ങൾ വരെ, സാൻഡ്ബാങ്ക് ഡൈനിംഗ് മുതൽ വലിയ ഗെയിം ഫിഷിംഗ് വരെ, കുഡ വില്ലിംഗിലി റിസോർട്ടിൽ ആവേശകരമായ ഉല്ലാസവേളകൾക്ക് ഒരു കുറവും ഉണ്ടാകില്ല. “എംഫാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് (Galfar) സ്ഥാപകൻ ഡോ. പി. മുഹമ്മദ് അലി പറഞ്ഞു.

“ഏറെ പ്രതീക്ഷയോടെ ഞങ്ങളുടെ അതിഥികൾ കാത്തിരുന്ന ഈ പ്രോപ്പർട്ടി പറഞ്ഞ സമയത്തിനുള്ളിൽ തന്നെ അവർക്ക് കൈമാറാൻ കഴിഞ്ഞു . മാലിദ്വീപിലെ ഏറ്റവും മികച്ചതും സുരക്ഷിതവും യാതൊരുവിധ സങ്കീർണതകളുമില്ലാത്ത താമസസൗകര്യം അതിഥികൾക്ക് ഉറപ്പു നല്കാൻ ഞങ്ങൾക്ക് സാധിക്കും. എംഫാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ അബ്ദുൽ ബഷീർ പറഞ്ഞു.

എംഫാർ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ഗ്രൂപ്പിൽ ലെ മെറിഡിയൻ കൊച്ചി, ദി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ കൊച്ചി, ദി വെസ്റ്റിൻ ചെന്നൈ, ദി റാഡിസൺ കളക്ഷൻസ് ബൈ ഹോർമുസ് ഗ്രാൻഡ്, മസ്കറ്റ്, ഒമാൻ എന്നിവ ഉൾപ്പെടുന്നു. ഒരു ബീച്ച് റിസോർട്ട് നിർമ്മാണത്തിനായി ശ്രീലങ്കയിലും എംഫാർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.

Leave A Reply
error: Content is protected !!