ബെംഗളൂരുവില്‍ അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിൽ

ബെംഗളൂരുവില്‍ അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിൽ

ബെംഗളൂരു : അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയതിന് ബെംഗളൂരുവില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി.

മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടില്‍ (36), തിരുപ്പൂര്‍ സ്വദേശി വി. ഗൗതം (27) എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത് .

വിദേശത്ത് നിന്നുവരുന്ന ഫോണ്‍കോളുകള്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ സഹായമില്ലാതെ ലോക്കല്‍ കോളുകളാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കുകയായിരുന്നു ഇവരുടെ രീതി . ഇവരില്‍ നിന്ന് ഒരേസമയം 960 സിമ്മുകള്‍ ഉപയോഗിക്കാന്‍ പറ്റുന്ന 30 സിംബോക്‌സുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു .

ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഉപയോഗിച്ച്‌ വോയ്സ് ഓവര്‍ കോളുകള്‍ ലോക്കല്‍ നമ്ബരില്‍ നിന്ന് ലഭിക്കുന്ന രീതിയിലേക്ക് ഇവര്‍ മാറ്റുമായിരുന്നു . ഇത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്ന് ജോയിന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു

 

Leave A Reply
error: Content is protected !!