ആസ്ട്രേലിയൻ ക്യാപ്റ്റൻസി തൻ്റെ ചിന്തകളിലില്ല : പാറ്റ് കമ്മിന്‍സ്

ആസ്ട്രേലിയൻ ക്യാപ്റ്റൻസി തൻ്റെ ചിന്തകളിലില്ല : പാറ്റ് കമ്മിന്‍സ്

 

ടീം പെയ്നു ശേഷം ഓസ്‌ട്രേലിയൻടെസ്റ്റ് നായകൻ ആരാകുമെന്ന ചർച്ചകൾ സജീവമാകവേ , ഉയർന്നു വരുന്ന പേരുകളിൽ മുൻപന്തിയിലുള്ള പേസ് ബൗളർ പാറ്റ് കമ്മിന്‍സ് വെളിപ്പെടുത്തുന്നത് ആസ്ട്രേലിയൻ ക്യാപ്റ്റൻസി തൻ്റെ ചിന്തകളിൽ പോലുമില്ലായെന്നാണ് ,

1960ൽ റിച്ചി ബെനൗഡ് ക്യാപ്റ്റനായ ശേഷം ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍സി ഒരു പേസര്‍ക്ക് ലഭിച്ചിട്ടില്ല. അതിന് ശേഷം 18 ക്യാപ്റ്റന്മാര്‍ വന്നത് ബാറ്റ്സ്മാന്മാരോ ഓള്‍റൗണ്ടര്‍മാരോ ആയിരുന്നു. താന്‍ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും തനിക്ക് ടീമില്‍ ഇടമുണ്ടെങ്കിൽ താനെന്നും സന്തോഷവാനാണെന്നും പാറ്റ് കമ്മിന്‍സ് അഭിപ്രായം പങ്കുവെച്ചു.

ടിം പെയിനും ആരോൺ ഫി‍ഞ്ചും അതാത് ഫോര്‍മാറ്റിൽ ക്യാപ്റ്റന്മാരായി മികവ് പുലര്‍ത്തുന്നുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും കമ്മിന്‍സ് കൂട്ടിചേര്‍ത്തു. തനിക്ക് ക്യാപ്റ്റന്‍സി ലഭിയ്ക്കുകയാണെങ്കില്‍ സന്തോഷവാനായിരിക്കുമെന്നും തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും പാറ്റ് കമ്മിന്‍സ് പറ‍ഞ്ഞു

Leave A Reply
error: Content is protected !!