കൊവിഡ്: കണ്ണൂര്‍ സ്വദേശി മസ്‌കത്തില്‍ മരിച്ചു

കൊവിഡ്: കണ്ണൂര്‍ സ്വദേശി മസ്‌കത്തില്‍ മരിച്ചു

മസ്‌കത്ത്: കണ്ണൂര്‍ മൗവ്വഞ്ചേരി സ്വദേശി മസ്‌കത്തില്‍ മരിച്ചു. കീരിയോട് സമീറാ മന്‍സില്‍ കെ ടി സമീര്‍(42) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു.

ഷറോട്ടന്‍ ഹോട്ടലിന് സമീപം ഷെല്‍ പെട്രോള്‍ പമ്പിലെ കഫ്തീരിയയില്‍ ജീവനക്കാരനായിരുന്നു. 22 വര്‍ഷമായി റൂവിയിലുള്ള ഇദ്ദേഹം  പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനായി നാട്ടില്‍ പോവാനുള്ള ഒരുക്കത്തിനിടെയാണ് കൊവിഡ് ബാധിച്ചത്.

പരേതനായ എറമുള്ളാന്‍ കുട്ടിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: മുബീന. മക്കള്‍: നദാ ഷെറിന്‍, ഫാത്തിമാ സിയ, മുഹമ്മദ്. സഹോദരങ്ങള്‍: നസീര്‍, ലത്തീഫ്, നസീമ, റസീന, ഹസീന, സമീറ. മയ്യിത്ത് മുബേലയില്‍ ഖബറടക്കി.

Leave A Reply
error: Content is protected !!