കൊവിഡ് കാലത്ത് ഭിന്നലിംഗക്കാർക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കി തൃശ്ശൂർ ജില്ല

കൊവിഡ് കാലത്ത് ഭിന്നലിംഗക്കാർക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കി തൃശ്ശൂർ ജില്ല

തൃശൂർ: സംസ്ഥാനത്താദ്യമായി ഭിന്നലിംഗ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് തൃശ്ശൂരിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ സാമൂഹികനീതി ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇസാഫ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തൃശൂർ ബി ഫോർ സുരക്ഷ ടി ജി പ്രോജക്ടിന്റെ സഹകരണത്തോടെ ജവഹർ ബാലഭവനിൽ നടന്ന ക്യാമ്പിൽ 55 പേർ വാക്‌സിനേഷൻ എടുത്തു. ജില്ലാ നോഡൽ ഓഫീസർ ഡോ ജയന്തി, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി എച് അസ്‌കർ ഷാ, സീനിയർ ക്ലാർക്ക് എം പ്രദീപ്, ബി ഫോർ സുരക്ഷ ടി ജി പ്രൊജക്റ്റ് മാനേജർ പ്രിയങ്ക എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

Leave A Reply
error: Content is protected !!