കോവിഡ് ബാധിതരായ മാതാപിതാക്കളെ പരിചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി പ്രത്യേക അവധി ലഭിക്കും

കോവിഡ് ബാധിതരായ മാതാപിതാക്കളെ പരിചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി പ്രത്യേക അവധി ലഭിക്കും

ന്യൂഡല്‍ഹി : കോവിഡ് ബാധിതരായ മാതാപിതാക്കളെ പരിചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി പ്രത്യേക അവധി ലഭിക്കും. പഴ്സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍ മന്ത്രാലമാണ് അധിക അവധി അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

ജീവനക്കാര്‍ക്ക് 15 ദിവസത്തെ കാഷ്വല്‍ അവധിയാണ് കേന്ദ്ര സര്‍ക്കാര്‍ അധികമായി അനുവദിച്ചത്. തങ്ങളെ ആശ്രയിച്ചു കഴിയുന്ന ഉറ്റവരെ പരിചരിക്കാനും ജീവനക്കാര്‍ക്ക് അവധി എടുക്കാം.

കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന മാതാപിതാക്കളെയോ, ഉറ്റവരെയോ പരിചരിക്കാന്‍ 15 ദിവസത്തെ അധിക അവധി അനുവദിക്കും. വ്യക്തമായ കാരണങ്ങളുള്ളവര്‍ക്ക് 15 ദിവസത്തിന് ശേഷവും കൂടുതല്‍ അവധി അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

കോവിഡ് ബാധിച്ചവരെ പരിചരിക്കാന്‍ അധിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും മന്ത്രാലയത്തിന് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. നിലവില്‍ കോവിഡ് ബാധിക്കുന്നവര്‍ക്കും, നിരീക്ഷണത്തില്‍ പോകുന്നവര്‍ക്കും 20 അവധിവരെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!