ശ്രദ്ധേയമായി എ ആർ റഹ്മാന്റെ മാസ്‌കിന്റെ വില

ശ്രദ്ധേയമായി എ ആർ റഹ്മാന്റെ മാസ്‌കിന്റെ വില

സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മാസ്‌കിന്റെ വില ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചയായി . വാക്‌സിൻ സ്വീകരിച്ച ശേഷമുള്ള ഒരു ചിത്രം ആദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഒപ്പം മകനുമുണ്ട്. വെളുത്ത നിറത്തിലുള്ള മാസ്‌കാണ് ഇരുവരും ധരിച്ചത്.

99.7 ശതമാനം വരെ വായു ശുദ്ധീകരണമാണ് ഈ മാസ്‌ക് വാഗ്ദ്ധാനം ചെയ്യുന്നത്.ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും മാസ്കിനുണ്ട്.ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ യാന്ത്രികമായി മാസ്‌ക് ശുചീകരിക്കും.

820 എം എഎച്ച് ബാറ്ററിയാണ് പ്യൂരിക്കെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 8 മണിക്കൂര്‍ വരെ മാസ്‌ക് ഉപയോഗിക്കാം. 249 ഡോളര്‍ അതായത്ഏ കദേശം 18,148 രൂപയാണ് ഇതിന്റെ വില.

Leave A Reply
error: Content is protected !!