സൗദിയിൽ വാക്‌സിനേഷൻ പ്രായപരിധി താഴ്ത്തി

സൗദിയിൽ വാക്‌സിനേഷൻ പ്രായപരിധി താഴ്ത്തി

റിയാദ്: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന പുതിയ വാക്സിൻ നയവുമായി സൗദി ഭരണകൂടം. പുതിയ തീരുമാന പ്രകാരം സൗദിയിൽ കോവിഡ് വാക്‌സിനേഷൻ  രണ്ടാം ഡോസ് ഇനി 58 വയസിനു മുകളിലുള്ളവർക്കും. നേരത്തെ ഇത് 60 വയസായിരുന്നു.

ഇന്ത്യയിൽ നിന്നു നേരിട്ടുള്ള യാത്രാ വിലക്കു നിലനിൽക്കുന്നതോടൊപ്പം  പൂർണമായും വാക്സിനേഷൻ സ്വീകരിക്കാതെ എത്തുന്നവർ സൗദിയിൽ ഏഴു ദിവസത്തെ ഹോട്ടൽ ക്വാറന്റീനും നിർബന്ധമാണ്. ഇതു മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.  വരും ദിവസങ്ങളിൽ ഇനിയും ഇളവ് ഉണ്ടാകുമെന്നും രണ്ടാം ഡോസ് വാക്സീൻ വ്യാപകമായി മുഴുവൻ ആളുൾക്കും ഉടൻ ലഭ്യമായിത്തുടങ്ങുമെന്നും അധികൃതർ സൂചന നൽകി..

രാജ്യത്തുടനീളം സ്ഥാപിച്ച വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴി ഒന്നാം ഡോസ് കുത്തിവയ്‌പിനു നല്ല പ്രതികരണമാണു ലഭിക്കുന്നത്. കഴിഞ്ഞ ദിവസം വാക്‌സീൻ പൂർത്തിയാക്കിയവർ  ജനസംഖ്യയുടെ പകുതിയോട് അടുക്കുന്നതായി അധികൃതർ വ്യക്തമാക്കിയിരുന്നു.  അഞ്ചു വിഭാഗം ആളുകൾക്കു മാത്രമാണ് ഇപ്പോൾ സൗദിയിൽ രണ്ടാമത്തെ വാക്‌സിൻ നൽകിത്തുടങ്ങിയിട്ടുള്ളത് .

Leave A Reply
error: Content is protected !!