മാസ്റ്റർ ആഷിക്ക് ജിനുവിന്റെ ‘ഇവ’ റിലീസിനൊരുങ്ങി

മാസ്റ്റർ ആഷിക്ക് ജിനുവിന്റെ ‘ഇവ’ റിലീസിനൊരുങ്ങി

ആഷിക് ജിനു എന്ന പത്തുവയസ്സുകാരൻ സംവീധാനം ചെയ്ത ചിത്രം ‘ ഇവ ‘ റീലീസിനൊരുങ്ങുന്നു.ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ സംവിധായകനെന്ന യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ബഹുമതിക്ക് അർഹനായ മാസ്റ്റർ ആഷിക് ജിനുവിന്റെ രണ്ടാമത്തെ ചിത്രമാണിത് .
ആഷിക്കിന്റെ പിതാവ് ജിനു സേവ്യർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നതും പിതാവ് ജിനു തന്നെയാണ്.

റോധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിഷ. എൻ നിർമ്മിക്കുന്ന ചിത്രത്തിൽ രാമു, അനിയപ്പൻ, നന്ദു പൊതുവാൾ, കലേഷ്, അനിത, ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്, മനീഷ്, എഫ്.എ.സി.ടി ഹുസൈൻ കോയ, വിപിൻ ഗുരുവായൂർ, ഷിബിൻ മാത്യു, രാകേഷ് കല്ലറ, സന്ദീപ് രാജ, അനിൽ മാവടി,ടോണി വഴവറ,മാസ്റ്റർ ആദിത് ദേവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

എക്സൈസ് ഡിപ്പാർട്ട്മെന്റിന് പ്രാധാന്യം നൽകിക്കൊണ്ട് ചാരായ വേട്ടയുടെ കഥപറയുന്ന ആക്ഷൻ ത്രില്ലറാണ് ‘ഇവ’. ഇടുക്കി, കുളമാവ്, എറണാകുളം എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം: ആനന്ദകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: മിഥുൻ ലാൽ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, എഡിറ്റിംഗ്: റെനീഷ് ഒറ്റപ്പാലം, സംഗീതം: ഐ.എം. സക്കീർ, ഗാനം: ജാസി ഗിഫ്റ്റ്,​ മേക്കപ്പ്: പട്ടണം ഷാ, ആർട്ട്‌ ഡയറക്ടർ: സന്ദീപ് രാജ്, വസ്ത്രാലങ്കാരം: ഷാനു ഷാഹുൽ, കാസ്റ്റിംഗ് ഡയറക്ടർ: രജിത ജിനു, സംഘട്ടനം: റിയാസ്, വി.എഫ്.എക്സ്: വിപിൻ രാജ്, ഡിസൈനർ: പ്രമീഷ് പ്രഭാകർ. പി ആർ ഒ: എം.കെ. ഷെജിൻ ആലപ്പുഴ.

Leave A Reply
error: Content is protected !!