പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാക്കി; അബുദാബിയിൽ തിരക്കൊഴിഞ്ഞ് സർക്കാർ ഓഫിസുകൾ

പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാക്കി; അബുദാബിയിൽ തിരക്കൊഴിഞ്ഞ് സർക്കാർ ഓഫിസുകൾ

അബുദാബി: സർക്കാർ ഓഫിസുകളിലും വീസ സ്ക്രീനിങ് മെഡിക്കൽ സെന്ററുകളിലും പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാക്കിയതോടെ തിരക്കു ഗണ്യമായി കുറഞ്ഞു. പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം അൽഹൊസൻ ആപ്പിൽ കാണിക്കുന്നവരെ മാത്രമാണ് ഇവിടെ പ്രവേശനാനുമതി.

ഇതോടെ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫിസുകളിൽ എത്തിയവർക്കും വീസയ്ക്കു മുന്നോടിയായി മെഡിക്കൽ എടുക്കാൻ എത്തിയവർക്കും ഇതുമൂലം മടങ്ങേണ്ടിവന്നു.

മാസങ്ങൾക്കു മുൻപ് ബുക്ക് ചെയ്ത് കിട്ടിയ തീയതി റദ്ദായതോടെ പലരും വീണ്ടും ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതിയാണ്.. ഇതു കൂടാതെ മെഡിക്കൽ സ്ക്രീനിങ് കേന്ദ്രങ്ങളോടു ചേർന്നുള്ള വാക്സീൻ കേന്ദ്രങ്ങളിൽ പ്രവേശിക്കണമെങ്കിലും പിസിആർ നിർബന്ധം. ഇതറിയാതെ വാക്സീൻ എടുക്കാൻ എത്തിയവരെയും തിരിച്ചയച്ചു..

.

Leave A Reply
error: Content is protected !!