അഴിയൂരിൽ അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിന് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തി

അഴിയൂരിൽ അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിന് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തി

അഴിയൂർ ഗ്രാമ പഞ്ചായത്തിൽ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച്‌ വീടുകളിലും ഡൊമിസിലറി കെയർ സെന്ററിലുമായി നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഓക്സിജൻ അത്യാവശ്യമായി വേണ്ടി വരുന്ന സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ഒരു ഓക്സിജൻ കോൺസെന്റെറ്ററും രണ്ട് ഓക്സിജൻ സിലിണ്ടറും 24 മണിക്കൂറും ലഭിക്കുന്ന രീതീയിൽ സജ്ജീകരിച്ചു .

പോസിറ്റീവ് രോഗികൾക്ക് ഓക്സിജൻ ആവശ്യമായി വരുന്ന ഘട്ടത്തിൽ ഡോക്ടറുടെ നിർദ്ദേശം പ്രകാരം ഓക്സിജൻ നൽകുന്നതാണു ഈ സൗകര്യം ക്വാളിഫൈഡ് നഴ്‌സിന്റെ സഹായത്തോടെ ഉപയോഗപ്പെടുത്താവുന്നതാണ്. അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോറോത്ത് റോഡിൽ പ്രവർത്തിക്കുന്ന ഡൊമിസിലറി കെയർ സെന്റർ (ഡി സി സി )ൽ എത്തി ഈ സൗകര്യം സൗജന്യമായി ആവശ്യാനുസരണം ഉപയോഗപ്പെടുത്തേണ്ടതാണ്.വാഹനവുമായാണ് DCC യിൽ വരേണ്ടത് ,രോഗികൾക്ക് ആവിശ്യമായ ഓക്സിജൻ മാസ്കും കരുതി വെച്ചിട്ടുണ്ട് .

ബന്ധപ്പെടേണ്ട നമ്പർ 7356523037,9188957255

Leave A Reply
error: Content is protected !!