അഴിയൂരിൽ ഡയാലിസിസ് രോഗികൾക്കുള്ള സൗജന്യ വാഹന സൗകര്യം പതിനാറാം തീയതി വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചു

അഴിയൂരിൽ ഡയാലിസിസ് രോഗികൾക്കുള്ള സൗജന്യ വാഹന സൗകര്യം പതിനാറാം തീയതി വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചു

ലോക്ക് ഡൗൺ ദീർഘിപ്പിച്ചതിനാൽ അഴിയൂർ ഗ്രാമപഞ്ചായത്തിൽ പതിനാലോളം ഡയാലിസിസ് രോഗികൾക്ക് നിലവിൽ നൽകിവരുന്ന സൗജന്യ വാഹന സേവനം ദീർഘിപ്പിക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. അഞ്ചാംപീടിക മഹൽ കമ്മിറ്റിയും,റിഷാദ്, ഷംസീർ, സുബൈർ പാലക്കൂൽ , സാഹിർ , രാജീവ്, മുഹമ്മദ് നസറുദ്ദീൻ എന്നീ വ്യക്തികളും ആണ് സൗജന്യമായി ഡയാലിസ് രോഗികളെ അഴിയൂരിലെ വിവിധ പ്രദേശങ്ങളിൽ നിന്നും തലശ്ശേരി, വടകര ആശുപത്രികളിലേക്ക്‌ എത്തിക്കുന്നത്. ചില സാഹചര്യങ്ങളിൽ അതിരാവിലെയോ രാത്രികാലങ്ങളിൽ വളരെ വൈകിയിട്ടും ഇവർ ഡയാലിസിസ് രോഗികളെ കൊണ്ടു പോകാറുണ്ട്. ലോക്ക്ഡൗൺ കാലത്ത് നിർധനരായിട്ടുള്ളവരെ സഹായിക്കുന്നതിനു വേണ്ടിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെ സേവനം ഉപയോഗിച്ച് രോഗികളെ ഡയാലിസിസ് കേന്ദ്രങ്ങളിൽ എത്തിക്കുന്നത്.

അഞ്ചാംപീടിക മഹൽ കമ്മിറ്റിയുടെ രണ്ട് വാഹനവും മറ്റ് സന്നദ്ധപ്രവർത്തകർ അവരുടെ വാഹനവും ഉപയോഗിച്ചാണ് രോഗികളെ കൊണ്ടുപോകുന്നത്. രോഗികളിൽ നിന്ന് യാതൊരു തുകയും വാങ്ങുന്നില്ല ,ഇതിനായി പഞ്ചായത്ത് പ്രത്യേകിച്ച് യാതൊരു തുകയും ചെലവഴിക്കുന്നില്ല. സന്നദ്ധ പ്രവർത്തകരുടെ സേവനം പഞ്ചായത്ത് അർഹതപ്പെട്ടവർക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. നാളിതുവരെയുള്ള പ്രവർത്തനം പഞ്ചായത്ത് അവലോകനം നടത്തി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമ്യ കരോടി , സെക്രട്ടറി ടി ഷാഹുൽ ഹമീദ് , നെല്ലോളി നവാസ്, റിഷാദ്, സാഹിർ മണിയോത്ത്, ഹർഷാദ് പുല്ലമ്പി, രാജീവ്, എൻ ടി കെ ആതിര , പാലക്കൂൽ സുബൈർ എന്നിവർ പങ്കെടുത്തു.കോവിഡിന്റെ ഒന്നാം തരംഗത്തിലും ഇത്തരം സേവനം പഞ്ചായത്ത് മുൻ കൈ എടുത്ത് നൽകിയിരുന്നു .ഏകദേശം 200 ലധികം ട്രിപ്പ് സൗജന്യമായി ഓടിയിട്ടുണ്ട് .

Leave A Reply
error: Content is protected !!