ചവറ സ്വദേശി മസ്കത്തിൽ മരിച്ചു

ചവറ സ്വദേശി മസ്കത്തിൽ മരിച്ചു

മസ്കത്ത്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചവറ സ്വദേശി സൊഹാറിൽ മരിച്ചു. കൊറ്റംകുളങ്ങര രാഗിൽസിൽ നടത്തറ രാമചന്ദ്രൻ പിള്ള (78)ആണ് മരിച്ചത്.

എട്ട് വർഷമായി സൊഹാറിലാണു താമസം. നാട്ടിൽ സർക്കാർ സർവീസിൽ നിന്നു വിരമിച്ച ശേഷമാണ് ഇദ്ദേഹം മക്കളോടൊപ്പം വിദേശത്ത് താമസമായത്. സംസ്കാരം സൊഹാർ ശ്മശാനത്തിൽ.

റിട്ട. ഹെഡ്മിസ്ട്രസ് ഗിരിജാ ദേവിയാണു ഭാര്യ. മക്കൾ: ജി.ആർ. ലിജു (എഎഎ ട്രേഡിങ്), സിജു (അൽക്കയാൻ ട്രേഡിങ് ), ഇന്ദു (അസഫ ഇന്റർനാഷനൽ സ്കൂൾ). മരുമക്കൾ: അഡ്വ. രഞ്ജിത ലിജു, ശരണ്യ, നിർമൽ.

Leave A Reply
error: Content is protected !!