പഞ്ചാബിലെ കുപ്രസിദ്ധ കുറ്റവാളി ജയ്പാൽ സിങ് ഭുള്ളറിനെയും സഹായിയെയും ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു

പഞ്ചാബിലെ കുപ്രസിദ്ധ കുറ്റവാളി ജയ്പാൽ സിങ് ഭുള്ളറിനെയും സഹായിയെയും ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു

കൊൽക്കത്ത: കൊൽക്കത്ത ന്യൂ ടൗണിലെ സപൂർജി പലഞ്ചി പാർപ്പിട സമുച്ചയത്തിൽ നടന്ന ഏറ്റുമുട്ടലിൽ പഞ്ചാബിലെ കുപ്രസിദ്ധ കുറ്റവാളി ജയ്പാൽ സിങ് ഭുള്ളറിനെയും സഹായി ജാസി ഖറാറിനെയും പൊലീസ് വധിച്ചു.

സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റു. പഞ്ചാബ് പൊലീസും ബംഗാൾ പൊലീസും പ്രത്യേക ദൗത്യസേനയും (എസ്.ടി.എഫ്) സംയുക്തമായാണ് ഓപറേഷൻ നടത്തിയത്.

ലുധിയാനയിലെ ജാഗ്രോണിലെ ന്യൂ ഗ്രെയിൻ മാർക്കറ്റിൽ രണ്ട് പഞ്ചാബ് പൊലീസ് എ.എസ്.ഐമാരെ വെടിവച്ച് കൊന്നതിനെ തുടർന്ന് മെയ് 15 മുതൽ പ്രത്യേക അന്വേഷണ സംഘം ഭുള്ളറിനെ പിന്തുടരുകയായിരുന്നു.

കൊലപാതകം, കൊള്ള, തട്ടിക്കൊണ്ടുപോകൽ, കവർച്ച, കള്ളക്കടത്ത് തുടങ്ങി അമ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജയ്പാൽ ഭുള്ളർ. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാളും സംഘവും കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്.

Leave A Reply
error: Content is protected !!