ഭോപ്പാലില്‍ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ പിടികൂടി

ഭോപ്പാലില്‍ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ പിടികൂടി

ഭോപ്പാല്‍: വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ പിടികൂടി. ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിലെ വിമാനങ്ങള്‍ ഹൈജാക്ക് ചെയുമെന്നായിരുന്നു ഫോണ്‍ സന്ദേശം അയച്ചത്.

ഭീഷണിയെത്തുടര്‍ന്ന് ഭോപ്പാല്‍, ഇന്‍ഡോര്‍ വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു. തുടര്‍ന്ന്‌ നടത്തിയ അന്വേഷത്തില്‍ ഫോണ്‍ വിളിച്ചയാളെ പൊലീസ്‌ കണ്ടെത്തുകയായിരുന്നു.

രാജാ ഭോജ് വിമാനത്താവള മാനേജര്‍ ധര്‍മ്മരാജ്‌ വര്‍മ്മയ്‌ക്കാണ്‌ ഫോണ്‍ സന്ദേശം എത്തിയത്‌.  പാകിസ്ഥാനിലേക്ക് വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ്‌ ഇയാള്‍ ഫോണ്‍ വിളിച്ചത്‌. തുടര്‍ന്ന്‌ വര്‍മ്മ ഗാന്ധി നഗര്‍ പൊലീസ്‌ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന്‌ നടത്തിയ അന്വേഷത്തിലാണ്‌ ഷുജല്‍പൂര്‍ സ്വദേശിയായ യുവാവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്‌.

Leave A Reply
error: Content is protected !!