ബോ​ട്ടു​ക​ളി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് ല​ക്ഷ​ദ്വീ​പ് ഭരണകൂടം

ബോ​ട്ടു​ക​ളി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് ല​ക്ഷ​ദ്വീ​പ് ഭരണകൂടം

ക​വ​ര​ത്തി: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ. ഇതുകൂടാതെ ക​പ്പ​ലു​ക​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച് ഇ​റ​ക്കി​യ ഉ​ത്ത​ര​വും പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് നടപടി പി​ൻ​വ​ലി​ച്ച​ത്.

ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ല്ലാ പ്രാ​ദേ​ശി​ക ബോ​ട്ടു​ക​ളി​ലും പോ​ക​ണ​മെ​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് സ​ർ​ക്കാ​രി​ന് കൈ​മാ​റ​ണ​മെ​ന്നു​മാ​യി​രു​ന്നു നി​ർ​ദ്ദേ​ശം. എ​ന്നാ​ൽ ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന ഉ​ൾ​പ്പെ​ടെ രം​ഗ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച​ത്.

Leave A Reply
error: Content is protected !!