കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ നിയോഗിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ നിയോഗിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് നടനും ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി.

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന കെ സുധാകരനും അധ്വാനികളായ നേതാക്കന്‍മാരാണ്. പാര്‍ട്ടിയോട് താല്‍പര്യം വേണം. അങ്ങനെയുള്ളവരാണ് രണ്ട് പേരും. ഇവര്‍ വരുമ്പോള്‍ മാറ്റം ഉണ്ടാകും.

കുതികാല്‍ വെട്ട്, ഗ്രൂപ്പിസം ഇല്ലാത്ത കോണ്‍ഗ്രസ് അതാണ് സ്വപ്നം. ഗ്രൂപ്പുകള്‍കൊണ്ട് നേട്ടം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ നേട്ടമല്ല കോട്ടമാണ്. ഇപ്പോള്‍ ഉള്ള അവസ്ഥയില്‍ എല്ലാവര്‍ക്കും പ്രശ്‌നമാകും. എയും ഐയും കളി ഇനിയും തുടര്‍ന്നാല്‍ ഇനി അയ്യോ എന്ന നിലയിലേക്ക് പോവും.

Leave A Reply
error: Content is protected !!