സ്‌കൂട്ടർ മതിലിൽ ഇടിച്ച് യുവാവിന് പരുക്ക്

 സ്‌കൂട്ടർ മതിലിൽ ഇടിച്ച് യുവാവിന് പരുക്ക്

കഴക്കൂട്ടം : നിയന്ത്രണം വിട്ട് പാഞ്ഞ സ്‌കൂട്ടർ മതിലിൽ ഇടിച്ചു കയറി യുവാവിന് ഗുരുതര പരിക്ക്. കണിയാപുരം പള്ളിനട സമീർ മൻസിലിൽ ഷെഫിൻ (29) നാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് മേനംകുളം വനിതാ ബെറ്റാലിയനു സമീപമായിരുന്നു സംഭവം .

ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് ഷെഫിനെ നാട്ടുകാർചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മതിലും വാഹനവും പൂർണമായും തകർന്നു.

Leave A Reply
error: Content is protected !!