യുവാവിനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

യുവാവിനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കുടപ്പനക്കുന്ന് : കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ കോണത്താണ് സംഭവം . കുടപ്പനക്കുന്ന് ഡി.ഡി.ആർ.എ.-221 ഗ്രീൻലാൻഡ് ഹൗസിൽ ഡാനിയൽ ജോസഫിന്റെ മകൻ ഫ്രാൻസിസ് (44) ആണ് മരിച്ചത്. തിങ്കളാഴ്ച വീട്ടിൽ നിന്നും പോയ ഫ്രാൻസിസിനെ കാണ്മാനുണ്ടായിരുന്നില്ല.

തെരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെ കുളക്കടവിൽ ചെരിപ്പും മൊബൈൽ ഫോണും ബൈക്കും കണ്ട നാട്ടുകാർ മണ്ണന്തല പോലീസിൽ അറിയിക്കുകയായിരുന്നു. ഉച്ചയോടെ അഗ്നിരക്ഷാ സേനയുടെയും സ്കൂബാ ടീമിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് .

Leave A Reply
error: Content is protected !!