ചിക്കൻ ഫ്രൈ ഓർഡർ ചെയ്​തപ്പോൾ കിട്ടിയത്​ എണ്ണയിൽ പൊരിച്ചെടുത്ത ‘തൂവാല : വിഡിയോ വൈറൽ

ചിക്കൻ ഫ്രൈ ഓർഡർ ചെയ്​തപ്പോൾ കിട്ടിയത്​ എണ്ണയിൽ പൊരിച്ചെടുത്ത ‘തൂവാല : വിഡിയോ വൈറൽ

ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്ത് കിട്ടുമ്പോൾ പലർക്കും ആവശ്യപ്പെട്ടത് കിട്ടാതെ വന്ന സംഭവങ്ങൾ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട് . അത്തരത്തിൽ ഒരു സംഭവമാണ് ഫിലിപ്പീൻസിൽ നിന്നും പുറത്ത് വരുന്നത് . ഓൺലൈനിൽ ചിക്കൻ ഫ്രൈ ഓർഡർ ചെയ്​ത യുവതിക്ക്​ ലഭിച്ചത്​ എണ്ണയിൽ പൊരിച്ചെടുത്ത ‘തൂവാല’.

മകനുവേണ്ടി ചിക്കൻ ഫ്രൈ ഓർഡർ ചെയ്​തതാണ്​ ആലിക്വി പെരസ്​. ഫിലിപ്പീൻസിലെ പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ ശൃഖലയായ ജോള്ളിബീയിൽ നിന്നാണ്​ ചിക്കൻ ഓർഡർ ചെയ്​തത്​.

കൊണ്ടുവന്ന ഭക്ഷണം ​പുറത്തെടുത്തപ്പോഴാണ് വിചിത്ര സംഭവം . ചിക്കനിൽനിന്ന്​ ഒരു കഷ്​ണം മകന്​ നൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ചിക്കൻ പതിവിലും അധികം കടുപ്പമുള്ളതായി പെരസിന്​ തോന്നി. ഇതോടെ കടിച്ചെടുക്കാനായി പെരസിന്‍റെ ശ്രമം. അതിലും പരാജയപ്പെട്ടതോടെ കൈകൊണ്ട്​ ചിക്കൻ അടർത്തിയെടുക്കാൻ ശ്രമിച്ചപ്പോഴാണ്​ തൂവാലയാണ്​ പൊരിച്ചുനൽകിയതെന്ന സത്യം തിരിച്ചറിയുന്നത്​.

https://www.facebook.com/1098403271/videos/10224110019713764/

‘ഇത്​ ശരിക്കും അസ്വസ്​ഥതയുണ്ടാക്കുന്നു. നിങ്ങൾക്ക്​ ഒരു​ തൂവാല പൊരിച്ചു നൽകിയാൽ എന്തു തോന്നും’- എന്ന അടിക്കുറിപ്പോടെ പെരസ്​ ചിക്കന്​ പകരം ലഭിച്ച തൂവാലയുടെ ചിത്രവും വിഡിയോയും ഫേസ്​ബുക്കിൽ പങ്കുവെച്ചു.അതെ സമയം ഈ വിഡിയോ ലക്ഷകണക്കിന്​ പേരാണ്​ ഇതിനോടകം കണ്ടത്​.

പെരസിന്‍റെ വിഡിയോ വൈറലായതോടെ ജോള്ളിബിക്ക്​ നേരെ വ്യാപകമായ രീതിയിൽ വിമർശനം ഉയരാൻ തുടങ്ങി .ഇതോടെ ഔട്ട്​ലെറ്റ്​ മൂന്നുദിവസത്തേക്ക്​ അടച്ചിടാനും​ ജോള്ളിബി ഫുഡ്​ കോർപറേഷൻ തീരുമാനിച്ചു. ഭാവിയിൽ ഇത്തരം നടപടികൾ ഒഴിവാക്കാൻ ​ മുൻകരുതൽ നടപടികളുടെ ഭാഗമായാണ്​ ഔട്ട്​ലെറ്റ്​ അടച്ചിടുന്നതെന്ന്​ കമ്പനി അറിയിച്ചു.

 

Leave A Reply
error: Content is protected !!