കെഎസ്ആർടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും

കെഎസ്ആർടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും

കെഎസ്ആർടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും. ജനുവരി 16 ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെഎസ്ആ‍ടിസിയുടെ 100 കോടി രൂപ കാണാനില്ലെന്ന് എംഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയത്.

2010 മുതൽ കെഎസ്ആർടിസിയിൽ നിന്നും 100.75 കോടി രൂപ നഷ്ടമായെന്ന് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. അക്കൗണ്ട് ഓഫീസർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കെഎസ്ആർടിസിയുടെ ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തല്‍. എംഡിയുടെ റിപ്പോര്‍ട്ട് വിലയിരുത്തിയ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. എംഡി ആരോപണം ഉന്നയിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും വിജിലന്‍സ് അന്വേഷണം പുരോഗമിക്കാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Leave A Reply
error: Content is protected !!