കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിന്റെ ഭാ​ഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ‍

കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിന്റെ ഭാ​ഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ‍

കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിന്റെ ഭാ​ഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ‍. കാട്ടാക്കട അഞ്ചുതെങ്ങിൻമൂടിലെ അമ്പല പടവിലിരുന്ന് മൊബൈലിൽ അശ്ലീല ദൃശ്യം കണ്ടു എന്നാരോപിച്ചായിരുന്നു പ്ലസ് വൺ വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ചത്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ പൊലീസ് വേണ്ടത്ര ​ജാ​ഗ്രത കാണിച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികളെയാണ് പൊലീസ് മർദ്ദിച്ചതെന്നാണ് പരാതി. വടിയും കേബിൾ വയറും ഉപയോഗിച്ചാണ് മർദ്ദനം. തറയിലിട്ട് ചവിട്ടിയെന്നും പരാതിയുണ്ട്.

Leave A Reply
error: Content is protected !!