സിറിയ തകർക്കാൻ ലക്ഷ്യമിട്ട് മിസൈലാക്രമണം ; ഗസ്സക്ക് പിന്നാലെ ഇസ്രായേൽ

സിറിയ തകർക്കാൻ ലക്ഷ്യമിട്ട് മിസൈലാക്രമണം ; ഗസ്സക്ക് പിന്നാലെ ഇസ്രായേൽ

ടെൽ അവീവ്​: ഫലസ്തീനിൽ ചോരപ്പുഴയൊഴുക്കിയതിന് പിന്നാലെ സിറിയയെ ലക്ഷ്യമിട്ട്​ ഇസ്രായേൽ മിസൈലുകൾ.ചൊവ്വാഴ്​ച രാത്രിയാണ് ആക്രമണമുണ്ടായത്​. സിറിയൻ തലസ്​ഥാന നഗരമായ ഡമസ്​കസിലാണ്​ ഇസ്രായേൽ മിസൈൽ തൊടുത്തത് .

നഗരത്തിൻറെ മധ്യ, ദക്ഷിണ ഭാഗങ്ങളിലാണ്​ മിസൈലുകൾ സ്​​ഫോടനം സൃഷ്ടിച്ചത് ​​. ആക്രമണത്തിൽ 11 സർക്കാർ അനുകൂല പോരാളികൾ കൊല്ലപ്പെട്ടിട്ടുണ്ട്​. ഏഴു സൈനികരും നാല്​ മിലീഷ്യകളുമാണ്​ മരിച്ചത്​. ലബനാനോടു ചേർന്ന ഹിംസ്​ പ്രദേശത്തും മിസൈൽ ആക്രമണം നടന്നു. ഹിസ്​ബുല്ലക്ക്​ സ്വാധീനമുള്ള അതിർത്തി മേഖലയാണ്​ ഹിംസ്​. ഹിസ്​ബുല്ലയുടെ ആയുധ ഡിപ്പോയാണ്​ ആക്രമിക്കപ്പെട്ടത്​.

അതേ സമയം, ആക്രമണത്തിൽ കാര്യമായ നാശന്​ഷടമുണ്ടാക്കിയില്ലെന്നും പ്രതിരോധ സംവിധാനം ഉപയോഗിച്ച്​ അവയെ തകർത്തതായും സിറിയ വ്യക്തമാക്കി .

മേയ്​ തുടക്കത്തിൽ തുറമുഖ നഗരമായ ലഡാകിയയിൽ ഇസ്രായേൽ മിസൈലുകൾ ആക്രമണം നടത്തിയിരുന്നു. ഇറാന്​​ സ്വാധീനമുള്ള സിറിയൻ പ്രദേശങ്ങൾ ഇസ്രായേൽ ആക്രമണ പരിധിയിൽ കൊണ്ടുവരുന്നത്​ യു.എസ് ഒത്തശയോടെയെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്തെ ഇറാൻ സൈനിക സംവിധാനങ്ങൾ തകർക്കാൻ ഇതുവഴി സാധ്യമെന്നും ​ യു.എസും ഇസ്രായേലും കണക്കുകൂട്ടുന്നു.

സിറിയയിൽ പ്രസിഡൻറ്​ ബശ്ശാറുൽ അസദിന്​ നഷ്​ടമായ പ്രവിശ്യകൾ തിരിച്ചുപിടിക്കാൻ ശിയാ മിലീഷ്യകളുടെ നേതൃത്വത്തിൽ ശ്രമങ്ങൾ വിജയം കണ്ടുതുടങ്ങിയിട്ടുണ്ട്​. ബശ്ശാറുൽ അസദി​െൻറ തിരിച്ചുവരവ്​ പൂർണമാകും മുമ്പ്​ ഇവ തകർക്കുകയാണ്​ ലക്ഷ്യം.

Leave A Reply
error: Content is protected !!