ചാരായം കടത്തിനിടെ രണ്ടുപേർ എക്സൈസ് പിടിയിൽ

ചാരായം കടത്തിനിടെ രണ്ടുപേർ എക്സൈസ് പിടിയിൽ

കോഴിക്കോട്: കാറില്‍ ചാരായം കടത്തുന്നതിനിടയിൽ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബൈജു(43), കൃഷ്ണദാസ്(24) എന്നിവരെയാണ് എക്സൈസ് സംഘം കുടുക്കിയത്. കട്ടിപ്പാറ, താമരശ്ശേരി മേഖലകളില്‍ വ്യാജ ചാരായം വ്യാപകമായി വില്‍പ്പന നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ടുപേരും പിടിയിലായത്. താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കരുമല ഉപ്പുംപെട്ടി ഭാഗത്തുവെച്ച് ഇവരുടെ കാറ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!