‘ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ധീരനായ മനുഷ്യന്‍’ ; 28 ഭാര്യമാരെ സാക്ഷിയാക്കി 37-ാം വിവാഹം

‘ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ധീരനായ മനുഷ്യന്‍’ ; 28 ഭാര്യമാരെ സാക്ഷിയാക്കി 37-ാം വിവാഹം

28 ഭാര്യമാരെ സാക്ഷിയാക്കി 37-ാമത് വിവാഹം കഴിക്കുന്ന ഒരു വ്യക്തിയെ പുച്ഛത്തോടെ ആവും സമൂഹം വിലയിരുത്തുന്നത് .അത്തരത്തിലുള്ള ഒരപൂര്‍വ വിവാഹത്തിന്റെ വീഡിയോ രൂപിന്‍ ശര്‍മ എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ട്വിറ്ററില്‍ പങ്കുവെച്ചത് വൈറലാകുന്നു .

അതെ സമയം വിവാഹിതനാവുന്ന വ്യക്തിയെ കുറിച്ചുള്ള വിവരമൊന്നും ട്വീറ്റില്‍ സൂചിപ്പിച്ചിട്ടില്ല. എവിടെ, എപ്പോള്‍ വിവാഹം നടന്നു എന്ന കാര്യത്തിലും കൃത്യമായ വിവരമില്ല . അദ്ദേഹത്തിന്റെ 28 ഭാര്യമാരെ കൂടാതെ 35 കുട്ടികളും 126 പേരക്കുട്ടികളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തതായി ട്വീറ്റില്‍ കുറിക്കുന്നു .’ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ധീരനായ മനുഷ്യന്‍’ എന്ന് വീഡിയോയ്ക്ക് രൂപിന്‍ ശര്‍മ നല്‍കിയ തലക്കെട്ടാണ് ട്വീറ്റിന്റെ ഹൈലൈറ്റ്.

നവവരൻറെ അപൂര്‍വസൗഭാഗ്യത്തെ കുറിച്ച് നിരവധി പേര്‍ വീഡിയോയ്ക്ക് ചുവടെ കമന്റ് ചെയ്തു. ഒരു ഭാര്യയോടൊപ്പം ജീവിക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് 37-മത്തേതോ എന്ന് അന്തം വിട്ടവരുണ്ട്. ഇതു വരെ ഒരു വിവാഹം പോലും കഴിക്കാനാവത്തതിന്റെ ഖേദം പ്രകടിപ്പിച്ചെത്തിയ ഒരു ട്വിറ്റര്‍ ഉപയോക്താവിനോട് ‘ഒന്ന് കഴിച്ചു നോക്ക് എന്ന് പറഞ്ഞും കമന്റ് വന്നിട്ടുണ്ട് .

Leave A Reply
error: Content is protected !!