പ്രധാനമന്ത്രിയുമായി സുവേന്ദു അധികാരി കൂടിക്കാഴ്ച്ച നടത്തി

പ്രധാനമന്ത്രിയുമായി സുവേന്ദു അധികാരി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിൽ നരേന്ദ്ര മോദിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

തെരഞ്ഞെടുപ്പിനുശേഷം ബംഗാളിൽ ബി.ജെ.പി പ്രവർത്തകർക്കെതിരായ അക്രമങ്ങളെ കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകർ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും പലരും ബം​ഗാൾ വിട്ട് അസമിലാണ് താമസിക്കുന്നതെന്നും അദ്ദേഹം മോദിയെ ധരിപ്പിച്ചതായാണ് വിവരം പുറത്ത് വരുന്നത് .

കൂടാതെ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കേന്ദ്രമന്ത്രിമാരെയും ബി.ജെ.പി നേതാക്കളെയും സുവേന്ദു അധികാരി സന്ദർശിച്ചിരുന്നു.

Leave A Reply
error: Content is protected !!