വടിവാൾ കൊണ്ട് ​പിറന്നാൾ കേക്ക്​ മുറിച്ചു ; ആറു യുവാക്കൾ അറസ്റ്റിൽ

വടിവാൾ കൊണ്ട് ​പിറന്നാൾ കേക്ക്​ മുറിച്ചു ; ആറു യുവാക്കൾ അറസ്റ്റിൽ

ചെന്നൈ: വടിവാൾ കൊണ്ട് ​ ജന്മദിന കേക്ക്​ മുറിച്ച ആറു യുവാക്കൾ അറസ്റ്റിൽ. ചെന്നൈ കണ്ണകി നഗറിലാണ്​ സംഭവം. ദിനേശ്​ (19), രാജേഷ്​ (18), സുനിൽ (19), നവീൻ കുമാർ (19), അപ്പു (18),കാർത്തിക്​ അഥവാ ബീഡി എന്നിവരാണ്​ അറസ്​റ്റിലായത്​.

ഞായറാഴ്ച കണ്ണകി നഗറിലെ ഹൗസിങ്​ ബോർഡ്​ ക്വോർട്ടെഴ്​സിൽ സുനിലിന്‍റെ പിറന്നാൾ ആഘോഷത്തിനിടെയാണ്​ സംഭവം. ജന്മദിന കേക്ക്​ വടിവാൾ ഉപയോഗിച്ച്​ മുറിക്കുകയായിരുന്നു. ഇതിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കണ്ണകി നഗറിൽ തന്നെ താമസിക്കുന്ന ​യാഗേശ്വരൻ എന്ന വ്യക്തിയുടെ പരാതിയിൽ പിന്നീട്​ പൊലീസ്​ കേസെടുക്കുകയും ചെയ്​തു. മാരകായുധം ഉപയോഗിച്ചതിനും ഉച്ചത്തിൽ പാട്ടുവെച്ച്​ അയൽക്കാർക്ക് ശല്യമുണ്ടാക്കിയതിനുമാണ് പോലീസ് ​ കേസ്​.

Leave A Reply
error: Content is protected !!