മുപ്പത്തിയേഴുകാരിക്ക് ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍ ; ഗിന്നസ് റെക്കോർഡിലേക്ക് ?

മുപ്പത്തിയേഴുകാരിക്ക് ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍ ; ഗിന്നസ് റെക്കോർഡിലേക്ക് ?

ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികൾക്ക് ജൻമം നൽകി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ യുവതി . എട്ട് കുട്ടികളാണ് തൻറെ ഗർഭപത്രത്തിൽ വളരുന്നതെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ ആദ്യം ഒന്ന് ഞെട്ടി, പിന്നീട് അതുള്‍ക്കൊള്ളാനുള്ള ശ്രമമായി . ഗോസിയാമെ തമാരാ സിതോള്‍ പറയുന്നു .

” ഒന്നിലേറെ കുട്ടികളുണ്ട് എന്ന് ഡോക്ടര്‍ പറയുമ്പോള്‍ രണ്ടോ മൂന്നോ കുട്ടികളെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം. കുട്ടികളെ ഇഷ്ടമില്ലാത്തതു കൊണ്ടല്ല മറിച്ച് എണ്ണം കൂടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭപാത്രത്തിനുള്ളില്‍ വളരാന്‍ സ്ഥലമുണ്ടാകുമോയെന്ന സംശയം, “കൈകളോ തലയോ ഉടലോ കൂടിച്ചേര്‍ന്ന് കുട്ടികള്‍ പിറക്കാനിടയാവുമോ എന്ന ഭയം, പരിഭ്രമിച്ച സിതോളിന് ഡോക്ടര്‍ ധൈര്യം പകര്‍ന്നു.

ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സിതോള്‍ തിങ്കളാഴ്ച പത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായാണ് റിപ്പോര്‍ട്ട്. നേരത്തെയുള്ള ഗര്‍ഭകാല പരിശോധനകളില്‍ എട്ട് കുട്ടികള്‍ സിതോളിന്റെ ഗര്‍ഭപാത്രത്തിലുള്ളതായാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ പ്രസവസമയത്ത് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ അമ്പരപ്പിച്ച് 37 കാരി സിതോള്‍ പത്ത് ശിശുക്കളുടെ അമ്മയായി.

ഒറ്റപ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ കേസാണിതെന്നാണ് റിപ്പോര്‍ട്ട്. അതെ സമയം കഴിഞ്ഞ മാസം മാലി യുവതി ഹലീമ സിസ്സെ ഒറ്റപ്രസവത്തില്‍ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ റിക്കോഡിനെ കടത്തി വെട്ടിയിരിക്കുകയാണ് സിതോള്‍.

ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ സിതോള്‍ ഗര്‍ഭസംബന്ധമായ ചികിത്സകളൊന്നും തന്നെ നടത്തിയിരുന്നില്ല .ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ജനിച്ചതെന്ന് സിതോളിന്റെ ഭര്‍ത്താവ് തിബോഹോ സൊറ്റെറ്റ്‌സി അറിയിച്ചു. ഏഴ് മാസവും ഏഴ് ദിവസവും തികഞ്ഞപ്പോഴായിരുന്നു പ്രസവം.പത്ത് കുട്ടികള്‍ ജനിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും തിബോഹോ പറഞ്ഞു. അതെ സമയം ഇതിന് പുറമെ ദമ്പതിമാര്‍ക്ക് ആറ് വയസ് പ്രായമുള്ള ഇരട്ടക്കുട്ടികള്‍ കൂടിയുണ്ട്.

വിവരം അറിഞ്ഞ് സിതോലിന് ആശംസകള്‍ അറിയിച്ചതായും ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് വക്താവ് പ്രതികരിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണo നടത്തിയ ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇപ്പോള്‍ അമ്മയുടേയും കുഞ്ഞുങ്ങളുടേയും സൗഖ്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply
error: Content is protected !!