ചാരായവും വാഷുമായി ഒരാൾ പോലീസ് പിടിയിൽ

ചാരായവും വാഷുമായി ഒരാൾ പോലീസ് പിടിയിൽ

മുക്കം : മുക്കം മണാശ്ശേരിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് പത്തുലിറ്റർ ചാരായവും 500 ലിറ്റർ വാഷും പോലീസ് പിടിച്ചെടുത്തു.കോവിഡ് രണ്ടാം തരംഗം ലോക്ഡൗണിനെത്തുടർന്ന് വിദേശമദ്യശാലകൾ പ്രവർത്തിക്കാത്തതിനാൽ ചാരായമുണ്ടാക്കി വിൽക്കുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി സ്വദേശി കീഴ്‌കളത്തിൽ ജംഷിയെയാണ് മുക്കം പോലീസ് പിടിച്ചത്.

കാറിൽ ചാരായം കടത്തുന്നതായി മുക്കം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിൽ നെല്ലിക്കാപറമ്പിൽവെച്ചാണ് ജംഷി പിടിയിലായത്.

Leave A Reply
error: Content is protected !!