”കൈത്താങ്ങ്”; ഓക്‌സിജൻ വീടുകളിൽ എത്തിച്ച്‌ നൽകി പുത്തനാൽക്കൽ ക്ഷേത്രം

”കൈത്താങ്ങ്”; ഓക്‌സിജൻ വീടുകളിൽ എത്തിച്ച്‌ നൽകി പുത്തനാൽക്കൽ ക്ഷേത്രം

ചെർപ്പുളശ്ശേരി : കോവിഡ് രോഗബാധ ചികിത്സകൾക്കുശേഷം വീടുകളിൽ ശ്വാസതടസ്സവുമായി കഴിയുന്നവർക്ക് ഓക്‌സിജൻ സിലിൻഡറുകളെത്തിച്ച് പുത്തനാൽക്കൽ ഭഗവതിക്ഷേത്രo വിതരണം ചെയ്തു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലും സാമൂഹികസേവനങ്ങളിലും പങ്കാളിയാവുന്നതിന്റെ ഭാഗമായാണിത്.

ഭരണസമിതിയുടെയും ജീവനക്കാരുടെയും വിവിധ കമ്മിറ്റികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലാണ് ഈ സേവനം നടപ്പാക്കിയതെന്ന് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ, ട്രസ്റ്റിമാരായ കെ.ബി. രാജേന്ദ്രൻ, വി. കൃഷ്ണദാസ്, എക്‌സിക്യുട്ടീവ് ഓഫീസർ വി.എസ്. അനന്തു എന്നിവർ വ്യക്തമാക്കി.

Leave A Reply
error: Content is protected !!