ടൂൾ കിറ്റ്​ കേസ് ; എഫ്​.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ രമൺ സിങ്ങും സംപിത്​ പത്രയും ഹൈകോടതിയിൽ

ടൂൾ കിറ്റ്​ കേസ് ; എഫ്​.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ രമൺ സിങ്ങും സംപിത്​ പത്രയും ഹൈകോടതിയിൽ

റായ്​പുർ: രാജ്യത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ്​ കേസിൽ റായ്​പുർ പൊലീസ്​ രജിസ്റ്റർ ചെയ്​ത എഫ്​.ഐ.ആർ റദ്ദാക്കണമെന്നാവശ്യ​െപ്പട്ട്​ ഛത്തീസ്​ഗഡ്​ മുൻ മുഖ്യമന്ത്രി രമൺ സിങ്ങും ബി.ജെ.പി ദേശീയ വക്താവ്​ സംപിത്​ പത്രയും ബിലാസ്​പു​ർ ഹൈകോടതിയിൽ. ഇരുവർക്കുമെതിരെ കാൺപുർ പൊലീസ്​ തെറ്റായി എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുകയാ​യിരുന്നുവെന്ന്​ കൺസൽ വിവേക്​ ശർമ വ്യക്തമാക്കി .

ഒരു പൊതു ഡൊമെയ്​ൻ അവതരിപ്പിച്ച ടൂൾ കിറ്റ്​ വിഷയത്തിൽ കമന്‍റ്​ ചെയ്യുക മാത്രമാണ്​ ഇരുവരും ചെയ്​തത്​. ഇക്കാരണത്താൽ ഇരുവർക്കുമെതിരെ നിയമനടപടികളോ അന്വേഷണമോ ആയി മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും വിവേക്​ ശർമ കൂട്ടിച്ചേർത്തു.

അതേസമയം, കേസിൽ വാദം കേൾക്കാൻ ഇതുവരെ കോടതി തീരുമാനിച്ചിട്ടില്ല . കഴിഞ്ഞമാസമാണ്​ റായ്​പുർ പൊലീസ്​ പത്രക്കും രമൺ സിങ്ങിനുമെതിരെ കേസ്​ രജിസ്റ്റർ ചെയ്​തത്​. പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ തുടങ്ങിയവ ചുമത്തിയാണ്​ കേസെടുത്തത്​. അതെ സമയം കോൺഗ്രസിന്‍റെ പരാതിയിൽ സംപിത്​ പത്രക്കും രമൺ സിങ്ങിനുമെതിരെ ഛത്തീസ്​ഗഡ് പൊലീസ്​ കേസെടുത്തിരുന്നു.

Leave A Reply
error: Content is protected !!