വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് ; അധ്യാപകൻ അറസ്​റ്റിൽ

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് ; അധ്യാപകൻ അറസ്​റ്റിൽ

ചെന്നൈ: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസി​ൽ ചെന്നൈയിലെ പ്രമുഖ സ്​കൂളിലെ അധ്യാപകൻ അറസ്​റ്റിൽ. 51 കാരനും സ്വകാര്യ സ്​കൂളിലെ കൊമേഴ്​സ്​ അധ്യാപകനുമായ ആനന്ദ് ആണ് അറസ്റ്റിലായത് . 2014 മുതൽ 2016 വരെ താൻ പഠിച്ച സ്‌കൂളിൽവെച്ച്​ ലൈംഗിക പീഡനത്തിന് ഇരയായി എന്നാണ്​ വിദ്യാർത്ഥിനി നൽകിയ പരാതിയിൽ ആരോപിക്കുന്നത് .സംഭവത്തെക്കുറിച്ച് പൊലീസ്​ വിശദമായ അന്വേഷണം ആരംഭിച്ചതിന്​ പിന്നാലെയാണ്​ അധ്യാപകൻ പിടിയിലായത് .

അതെ സമയം കഴിഞ്ഞ ആഴ്ചകളിൽ തുടർച്ചയായി ചെന്നൈയിലെ വിവിധ സ്​കൂളുകളിലെ വിദ്യാർഥികൾ അധ്യാപകരിൽ നിന്ന്​ ലൈംഗികാതിക്രമമുണ്ടായതായി പരാതി ഉന്നയിച്ചിരുന്നു. സംഭവത്തിൽ ചില അധ്യാപകർ അറസ്​റ്റിലാവുകയും ചെയ്​തിരുന്നു.

ഓൺലൈൻ ക്‌ളാസിന്റെ മറവിൽ വിദ്യാർഥികൾക്ക് ​ ലൈംഗിക ചുവയുള്ള ചിത്രങ്ങൾ അയച്ച സംഭവത്തിലും അർദ്ധ നഗ്നനായി ക്‌ളാസെടുത്ത സംഭവത്തിലും അധ്യാപകർ നടപടി ​നേരിട്ടിരുന്നു. വിദ്യാർഥികളുടെ പരാതിയിൽ മുഖ്യമന്ത്രി എം.കെ സ്​റ്റാറലിൻ പ്രത്യേക അന്വേഷണത്തിന്​ ഉത്തരവിടുകയും ചെയ്​തിരുന്നു.

Leave A Reply
error: Content is protected !!