സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജില്ല മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക അറിയിപ്പ്

സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജില്ല മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക അറിയിപ്പ്

സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജില്ല മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക അറിയിപ്പ്.

‘വീട്ടില്‍ കൊണ്ടുവരുന്ന പാഴ്സല്‍/ കൊറിയര്‍ എന്നിവ സാനിറ്റെെസര്‍ തളിച്ച്‌ നന്നായി തുടച്ച്‌ അണുവിമുക്തമാക്കുക. അവശ്യ സാധനമല്ലെങ്കില്‍ പാഴ്സല്‍ രണ്ടു ദിവസം കഴിഞ്ഞ് തുറക്കുക. ജോലി സ്ഥലത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. മുഖാമുഖം ഇരുന്ന് സംസാരിക്കരുത്. ഫോണ്‍, പേന എന്നിവ കൈമാറരുത്. കടകളില്‍ തിരക്കുണ്ടെങ്കില്‍ പുറത്തു കാത്തു നില്‍ക്കുക’, അദ്ദേഹം ഓർമ്മിപ്പിച്ചു .

‘രോഗികളുടെ എണ്ണം കൂടുന്നതും, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങൾ ശക്തിപ്രാപിച്ചതും, അടച്ചിടലുമൊക്കെ വലിയതോതില്‍ പൊതുജനങ്ങള്‍ക്കിടയിലെ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കുമ്പോഴും അറിയാതെ പറ്റുന്ന വീഴ്ചകള്‍ രോഗം ക്ഷണിച്ചു വരുത്തും’, ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസർ മുന്നറിയിപ്പു നല്‍കി.

കുട്ടികളെ മറ്റുവീടുകളിലെ കുട്ടികളുമായി ചേര്‍ന്ന് കളിക്കാന്‍ അനുവദിക്കരുത്. പുറത്തു പോകുമ്പോള്‍ അല്‍പസമയത്തേക്കാണ് ധരിക്കുന്നതെങ്കിലും, വസ്ത്രങ്ങള്‍ മടങ്ങിയെത്തിയാലുടന്‍ കഴുകുക. ഏത് വാഹനത്തില്‍ കയറുന്നതിനു മുൻപും ഇറങ്ങിയ ശേഷവും കൈകള്‍ അണു വിമുക്തമാക്കുക’ ഇവയെല്ലാം തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെനും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply
error: Content is protected !!