സി.കെ.ജാനുവിന് കെ.സുരേന്ദ്രന്‍ പണം നല്‍കിയെന്ന ആരോപണം ശരിവച്ച് നിര്‍ണായക തെളിവ്

സി.കെ.ജാനുവിന് കെ.സുരേന്ദ്രന്‍ പണം നല്‍കിയെന്ന ആരോപണം ശരിവച്ച് നിര്‍ണായക തെളിവ്

കൊടകര കുഴല്‍പ്പണക്കേസിനൊപ്പം ബി.ജെ.പി നേതൃത്വത്തിനെതിരെ ഉയര്‍ന്ന മറ്റൊരു ആരോപണമായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന് കെ.സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്നത്. ഇപ്പോൾ അതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വന്നു.

പണം കൈമാറിയതായി പ്രസീത പറയുന്ന ഹോട്ടലില്‍ അതേ ദിവസം സി.കെ.ജാനു താമസിച്ചെന്ന് തെളിയിക്കുന്ന ഹോട്ടല്‍ ബില്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.അതിന് ഒരു ദിവസം മുന്‍പ്, ആറാം തീയതി ഹോട്ടലില്‍ എത്തിയ സി.കെ.ജാനുവും പ്രസീതയും എട്ടാം തീയതി വരെ ഇവിടെ താമസിച്ചു. അതും പ്രസീത ആരോപിക്കുന്ന 503 ാം നമ്പര്‍ റൂമില്‍ തന്നെ. റൂം എടുത്ത് പ്രസീതയോ സി.കെ.ജാനുവോ നേരിട്ടല്ല.

Leave A Reply
error: Content is protected !!