കാറില്‍ ചാരായം കടത്തുന്നതിനിടെ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു

കാറില്‍ ചാരായം കടത്തുന്നതിനിടെ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു

കാറില്‍ ചാരായം കടത്തുന്നതിനിടെ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു.എക്സൈസിനെ കണ്ടതോടെ ഇവർ ചാരായ കുപ്പികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. രണ്ട് ലിറ്റര്‍ ചാരായം കണ്ടെടുത്ത എക്സൈസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കട്ടിപ്പാറ ചമല്‍ പൂവന്‍മല ബൈജു(43), ചമല്‍ തെക്കെകാരപ്പറ്റ കൃഷ്ണദാസ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചമല്‍ പൂവന്മല കേന്ദ്രീകരിച്ച് ചാരായം വാറ്റുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് പിടിയിലായ ബൈജുവെന്നും താമരശ്ശേരി മേഖലയില്‍ കാറിലും ബൈക്കിലുമായി വില്പനനടത്തുന്നതാണ് ഇവരുടെ രീതിയെന്നും എക്സൈസ് പറഞ്ഞു.താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കരുമല ഉപ്പുംപെട്ടി ഭാഗത്തുവെച്ച് കെ എല്‍ 12 എല്‍ 3519 നമ്പര്‍ കാറ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!