സാഹചര്യം വിശദീകരിക്കാൻ കെ സുരേന്ദ്രൻ ദില്ലിയിലെത്തി

സാഹചര്യം വിശദീകരിക്കാൻ കെ സുരേന്ദ്രൻ ദില്ലിയിലെത്തി

സാഹചര്യം വിശദീകരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ദില്ലിയിലെത്തി. ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ദില്ലി യാത്രയെങ്കിലും കേരളത്തിൽ നടക്കുന്ന ബിജെപി വേട്ടയെ കുറിച്ച് സംസാരിക്കാനാണ് ദില്ലിയിലെത്തിയതെന്നാണ് കെ സുരേന്ദ്രൻ വിശദീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ചുരുങ്ങിയത് അഞ്ച് സീറ്റെങ്കിലും പ്രതീക്ഷിച്ച ബിജെപിക്ക് കേരളത്തിലെ സിറ്റിംഗ് സീറ്റ് പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്.

കെ സുരേന്ദ്രനെതിരെ കേസും രജിസ്റ്റര്‍ ചെയ്തതോടെ കേരളത്തിൽ പാര്‍ട്ടി അങ്ങേഅറ്റം പ്രതിരോധത്തിലായ അവസ്ഥയിലാണ്. കേരളത്തിലെ പ്രശ്നങ്ങൾ ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് കോട്ടം ഉണ്ടാക്കിയെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിലുള്ളത്.

Leave A Reply
error: Content is protected !!