‘കൊറോണിൽ’ വിതരണം നിർത്തിവെച്ച് നേപ്പാൾ ; നിഷേധിച്ച് ആരോഗ്യമന്ത്രാലയം

‘കൊറോണിൽ’ വിതരണം നിർത്തിവെച്ച് നേപ്പാൾ ; നിഷേധിച്ച് ആരോഗ്യമന്ത്രാലയം

കാഠ്​മണ്ഡു: യോഗഗുരു ബാബ രാംദേവിന്‍റെ ‘പതജ്ഞലി ‘പുറത്തിറക്കിയ കോവിഡ്​ പ്രതിരോധ മരുന്നായ കോറോണിലിന്‍റെ വിതരണം നിർത്തിവെച്ച് നേപ്പാൾ .അതെ സമയം ‘കോറോണിൽ’ നിരോധിച്ചതായി ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന്​ നേപ്പാൾ ആരോഗ്യമന്ത്രാലയം വക്താവ്​ പറഞ്ഞു.

മതിയായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ്​ 1500 കോറോണിൽ കിറ്റുകൾ വിതരണത്തിനെത്തിച്ചതെന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ.ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കോറോണിലിനെതിരായ വിമർശനവും നിലപാടും നേപ്പാളിന്‍റെ തീരുമാനത്തിന്​ കരുത്തേകിയിരുന്നു .അതെ സമയം നേരത്തെ ഭൂട്ടാനും കോറോണിൽ കിറ്റ്​ വിതരണം ചെയ്യുന്നത്​ നിർത്തിയിരുന്നു.

‘നേപ്പാൾ സർക്കാർ മരുന്ന്​ നിരോധിച്ചതായി യാതൊരു ഔദ്യോഗിക ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല’-ആരോഗ്യമന്ത്രാലയം വക്താവായ ഡോ. കൃഷ്​ണ പ്രസാദ്​ പൗഡ്യാൽ പറഞ്ഞു. രാജ്യത്ത്​ പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്യാനുള്ള എല്ലാ മരുന്നുകളും ആരോഗ്യ മന്ത്രാലയത്തിന്​ കീഴിലുള്ള ഡിപാർട്​മെന്‍റ്​ ഓഫ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്​ കീഴിൽ രജിസ്റ്റർ ചെയ്യണമെന്ന്​ അദ്ദേഹം അറിയിച്ചു .

നേപ്പാൾ ആരോഗ്യ മന്ത്രിയായിരുന്ന ഹൃദയേഷ്​ ത്രിപാഠിക്ക്​ ഒരു പാക്കറ്റ്​ ‘കോറോണിൽ ‘സമ്മാനമായി നൽകിയതായി അറിഞ്ഞതല്ലാതെ ഇതേ പറ്റി തനിക്ക്​ കൂടുതൽ ഒന്നും അറിയില്ലെന്ന്​ ഡോ. കൃഷ്​ണ പ്രസാദ് പൗഡ്യാൽ പറഞ്ഞു.

പ്രതിരോധ ശക്​തി വർധിപ്പിക്കാൻ ​ സഹായിക്കുന്ന നിരവധി ആയുർവേദ മരുന്നുകൾ നേപ്പാളിലുണ്ട്​. എന്നാൽ ലോകാരോഗ്യ സംഘടന ഇതുവരെ കോവിഡിനെതിരെ ഒരു മരുന്നിനും അംഗീകാരം നൽകിയിട്ടി​ല്ലെന്ന്​ പൗഡ്യാൽ വ്യക്തമാക്കി .

ഇന്ത്യയിൽ കോവിഡ് ​ ആദ്യ തരംഗം വ്യാപിച്ച സാഹചര്യത്തിൽ ജൂൺ 23 നാണ്​ ബാബാ രാംദേവ്​ ആ​യുർവേദ മരുന്നായ’ കോറോണിൽ ‘പുറത്തിറക്കിയത്​. അടുത്തിടെ ഉത്തരാഖണ്ഡ് സർക്കാർ വിതരണം ചെയ്യുന്ന കോവിഡ് കിറ്റിൽ കൊറോണിൽ ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പരാതിയുമായി രംഗത്തെത്തിയിരുന്നു.

Leave A Reply
error: Content is protected !!