”വർധിക്കുന്ന ഇന്ധനവില”; പ്രതിഷേധം സംഘടിപ്പിച്ചു

”വർധിക്കുന്ന ഇന്ധനവില”; പ്രതിഷേധം സംഘടിപ്പിച്ചു

മുതുകുളം: കേന്ദ്ര സർക്കാരിന്റെ വർധിക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് കണ്ടല്ലൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പിന് മുൻപിൽ നടത്തിയ സമരം സി.പി.ഐ കണ്ടല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുഭാഷ് ബാബു ഉദ്‌ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി എസ്. ശ്രീജേഷ് അദ്ധ്യക്ഷനായി. ജെ.മനോജ്‌ സ്വാഗതവും വി.സുനീഷ് നന്ദിയും പറഞ്ഞു. മഞ്ജു, ഷിബു, അക്ഷയ്, അനഘ സുഭാഷ്, ആർദ്ര സുഭാഷ് എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

Leave A Reply
error: Content is protected !!