ഗുരുവായൂരിൽ ശുദ്ധിച്ചടങ്ങുകൾ തുടങ്ങി

ഗുരുവായൂരിൽ ശുദ്ധിച്ചടങ്ങുകൾ തുടങ്ങി

 

ഗുരുവായൂർ: ക്ഷേത്രത്തിൽ നാലുദിവസങ്ങളിലായി ഉപദേവന്മാർക്കും ഗുരുവായൂരപ്പനും നടക്കുന്ന ശുദ്ധിച്ചടങ്ങുകൾ ചൊവ്വാഴ്ച ആരംഭിച്ചു.

ചൊവ്വാഴ്‌ച ഇടത്തരികത്തുകാവിലെ ഭഗവതിക്കായിരുന്നു ശുദ്ധികലശാഭിഷേകം. ചതുശ്ശുദ്ധിയുടെ നാല്‌ കലശങ്ങളും ധാരയും പഞ്ചഗവ്യവും ആടിയശേഷം പഞ്ചകം അഞ്ച് കലശങ്ങളും കാവിലമ്മയ്ക്ക് അഭിഷേകമായി. തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് മുഖ്യകാർമികനായി.

ബുധനാഴ്‌ച ഗണപതിക്കും വ്യാഴാഴ്‌ച അയ്യപ്പനും കലശാഭിഷേകം നടക്കും. വ്യാഴാഴ്‌ച സന്ധ്യയ്ക്ക് ഗുരുവായൂരപ്പന് ശുദ്ധിച്ചടങ്ങുകൾ തുടങ്ങും. വെള്ളിയാഴ്‌ച രാവിലെ ശുദ്ധികലശങ്ങളും ഉച്ചപ്പൂജയ്ക്ക് 25 കലശങ്ങളും ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും.

Leave A Reply
error: Content is protected !!