ബെ​ക്സ് കൃ​ഷ്ണ​ൻ ജ​യി​ൽ മോ​ചി​ത​നാ​യി നാ​ട്ടി​ലെ​ത്തി

ബെ​ക്സ് കൃ​ഷ്ണ​ൻ ജ​യി​ൽ മോ​ചി​ത​നാ​യി നാ​ട്ടി​ലെ​ത്തി

കൊ​ച്ചി: ജ​യി​ൽ മോ​ചി​ത​നാ​യി തൃ​ശൂ​ർ പു​ത്ത​ൻ​ചി​റ സ്വ​ദേ​ശി ചെ​റ​വ​ട്ട ബെ​ക്സ് കൃ​ഷ്ണ​ൻ നാ​ട്ടി​ലെ​ത്തി. വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ടു അ​ബു​ദാ​ബി​യി​ലെ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ബെ​ക്സ് കൃ​ഷ്ണ​ൻ ഇന്ന് പുലർച്ചെ നാട്ടിലെത്തി.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കൃ​ഷ്ണ​നെ സ്വീ​ക​രി​ക്കാൻ മ​ക​ന്‍ അ​ദ്വൈ​തും ഭാ​ര്യ വീ​ണ​യും ​എ​ത്തി​യി​രു​ന്നു. ​ഹാ​ദ് വി​മാ​ന​ത്തി​ലാ​ണ് ബെ​ക്‌​സ് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 1.45 ന് ​കൊ​ച്ചി​യി​ലെ​ത്തി​യത്. സു​ഡാ​നീ​സ് ബാ​ല​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട ആളായിരുന്നു ബെ​ക്സ് കൃ​ഷ്ണ​ൻ. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് ബെ​ക്സ് കൃ​ഷ്ണൻറെ വധശിക്ഷ റദ്ധാക്കിയത്.

ബെ​ക്സ് കൃ​ഷ്ണ​നെ വ​ധ​ശി​ക്ഷ​യി​ൽ​നി​ന്നു ര​ക്ഷി​ച്ച​ത് യൂ​സ​ഫ​ലി ദ​യാ​ധ​ന​മാ​യി (ബ്ല​ഡ് മ​ണി) ഒ​രു കോ​ടി രൂ​പ (അ​ഞ്ചു​ല​ക്ഷം ദി​ർ​ഹം) കെ​ട്ടി​വ​ച്ചാ​ണ്. വാ​ഹ​ന​മി​ടി​ച്ച് സു​ഡാ​ൻ ബാ​ല​ൻ മ​രി​ച്ച സംഭവം 2012 ൽ ​അ​ബു​ദാ​ബി മു​സ​ഫ​യി​ൽ ആണ് നടന്നത്. ജോ​ലി സം​ബ​ന്ധ​മാ​യി മു​സ​ഫ​യി​ലേ​ക്കു പോ​കു​ന്പോ​ഴാ​യി​രു​ന്ന കാ​റ​പ​ക​ടം ഉണ്ടായത്.

Leave A Reply
error: Content is protected !!