ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ. ബിനീഷ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റിലായിട്ട് ഇന്നേക്ക് 231ദിവസം പിന്നിട്ടു. കഴിഞ്ഞ തവണ കോടതി അഞ്ച് കോടിയിലധികം രൂപ ബിനീഷിന്റെ അക്കൗണ്ടിലെത്തിയതിൻറെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ അറിയിച്ചിരുന്നു.

ഇതു സംബന്ധിച്ച വിശദീകരണം ബിനീഷിന്‍റെ അഭിഭാഷകന്‍ സമർപ്പിച്ചിരുന്നു. കോടതിയിൽ നടക്കുക ഇതിനുള്ള ഇഡിയുടെ മറുപടി വാദമാണ്. കൂടാതെ ഇഡി കോടതിയിൽ ബിനീഷിന്റെ ഇടക്കാല ജാമ്യാപേക്ഷയെയും എതിർക്കും.കഴിഞ്ഞ ജൂൺ രണ്ടിന് കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോളും കോടതി അംഗീകരിച്ചിരുന്നില്ല.

Leave A Reply
error: Content is protected !!