മണിമലയാറ്റിൽ ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസർക്കായുള്ള തെരച്ചിൽ ഇന്നും തുടരും

മണിമലയാറ്റിൽ ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസർക്കായുള്ള തെരച്ചിൽ ഇന്നും തുടരും

രണ്ടാം ദിവസവും ആറ്റിലേക്ക് ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസറെ കണ്ടെത്താനുള്ള ശ്രമം വിഫലമായി. വൈകുന്നേരം ആറുമണിയോടെ തെരച്ചിൽ അവസാനിപ്പിച്ചു. സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രകാശ് കങ്ങഴയ്ക്കായുള്ള തെരച്ചിൽ ആണ് നടക്കുന്നത്. മണിമലയാറ്റിൽ തെരച്ചിൽ നടത്തിയത് കോട്ടയത്തു നിന്നെത്തിയ മുങ്ങൽ വിദഗ്ദരും, കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേനയും, പൂഞ്ഞാർ നന്മക്കൂട്ടം പ്രവർത്തകരും ആണ്.

മുപ്പതോളം നന്മക്കൂട്ടത്തിലെ പരിശീലനം ലഭിച്ച പ്രവർത്തകർ ആണ് തെരച്ചിൽ നടത്തിയത്. ഇവർ രാവിലെ ആരംഭിച്ച തെരച്ചിൽ വൈകുന്നേരം അഞ്ച് മണിവരെ നടത്തി. തിരുവല്ല – മണിമല ഭാഗത്തേക്ക് ഇന്ന് കോട്ടയത്തുനിന്നുള്ള സംഘം തെരച്ചിൽ നടത്തും. കൂടുതൽ സംവിധാനങ്ങളും ഉപകരണങ്ങളും തെരച്ചിൽ സുഗമമാക്കാൻ ഇന്ന് മണിമലയിലെത്തും.

കങ്ങഴ സ്വദേശിയായ പ്രകാശ് മണിമല പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത് തിങ്കളാഴ്ച്ച് രാവിലെ പത്തു മണിയോടെയാണ്. ജലനിരപ്പുയർന്നതും, ശക്തമായ അടിയൊഴുക്കുള്ളതും തെരച്ചിലിന് തിരിച്ചടിയാകുന്നുണ്ട്.

Leave A Reply
error: Content is protected !!